NEWS

അബുദാബിയിൽ വാഹനാപകടം: പ്രവാസികളായ അമ്മയ്ക്കും മകനും ദാരുണാന്ത്യം


അബുദാബി∙ അബുദാബിയിൽ ബംഗ്ലാദേശി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അമ്മയും കൗമാരക്കാരനായ മകനും ദാരുണമായി മരിച്ചു. തിങ്കളാഴ്ച രാത്രി അബുദാബി അൽ ഐൻ റോഡിൽ അൽ വത്ബ പാലത്തിന് സമീപമായിരുന്നു സംഭവം.അപകടവിവരങ്ങൾ ബംഗ്ലാദേശ് എംബസി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. അഷിമ ചൗധരി (48), മകൻ അരിത്ര ബിശ്വാസ് (15) എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന ഭർത്താവ് ശ്രീ സ്വരൂപ് കാന്തി ബിശ്വാസ് (48) പരുക്കുകളോടെ രക്ഷപ്പെട്ടു.2003 മുതൽ അബുദാബിയിലുള്ള ശ്രീ സ്വരൂപ് എൻജിനീയറാണ്. ഭാര്യ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്നു. ദമ്പതികളുടെ മൂത്ത മകൾ ദുബായിലെ കോളേജിൽ വിദ്യാർഥിനിയാണ്. അപകടം നടന്ന സമയത്ത് അവർ വീട്ടിലായിരുന്നു. മരിച്ച മകൻ അബുദാബിയിലെ ഒരു സ്കൂളിലാണ് പഠിച്ചിരുന്നത്. കുടുംബത്തിന്റെ സംസ്കാര ചടങ്ങുകൾ യുഎഇയിൽ തന്നെ നടക്കാനാണ് സാധ്യത.


Fashion ⏭️

Back to top button