NEWS
‘പരാതി പിൻവലിക്കാൻ ഭീഷണി, ഭൂമി വാഗ്ദാനം; എനിക്ക് നഷ്ടങ്ങൾ മാത്രം’: കൂടത്തിൽ ദൂരൂഹമരണക്കേസിൽ പരാതി നൽകിയ അനിൽകുമാർ പറയുന്നു

കൂടത്തിൽ ദൂരൂഹമരണക്കേസിൽ പരാതി നൽകിയ ആർ.അനിൽകുമാർ സംസാരിക്കുന്നു∙ദുരൂഹമരണങ്ങൾ സംബന്ധിച്ച് പരാതി നൽകാനുള്ള പ്രേരണ? ചെറുപ്പം മുതലേ ആ കുടുംബവുമായി ബന്ധമുണ്ട്. ജയമാധവൻനായരുടെ മൃതദേഹം ബന്ധുക്കൾ എത്തുംമുൻപ് മറവു ചെയ്യാൻ ശ്രമിച്ചത് സംശയത്തിനിടയാക്കി. ഒരു വർഷം തികയുംമുൻപ് നാട്ടുകാർ അല്ലാത്ത ചിലർ പറമ്പിലെ മരങ്ങൾ മുറിക്കുകയും കെട്ടിടങ്ങൾ നിർമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതാണ് മുഖ്യമന്ത്രിക്കു പരാതി നൽകാൻ കാരണം.∙ പരാതി നൽകിയത് വ്യക്തിപരമായ നഷ്ടങ്ങൾക്ക് ഇടയാക്കിയപ്പോൾ പിന്മാറാൻ തോന്നിയോ? ഗവ. കോൺട്രാക്ടറായ എനിക്ക് പരാതി നൽകിയ ശേഷം നഷ്ടങ്ങൾ മാത്രമാണ്. നിയമപരമായി ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയാതായി. എതിർകക്ഷികൾ നിരന്തരം വിജിലൻസിന് പരാതി നൽകി. ആദായനികുതി വകുപ്പ് ഒരു ദിവസം മുഴുവൻ മൊഴിയെടുത്തു. അനധികൃതമായി നിർമിച്ചതാണെന്ന പരാതിയിൽ കാലടിയിലെ കെട്ടിടം പൊളിക്കാൻ കോർപറേഷൻ നോട്ടിസ് നൽകി. ഹൈക്കോടതിയിൽ അപ്പീൽ നൽകിയതു കാരണം പൊളിക്കേണ്ടി വന്നില്ല. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതും നിത്യസംഭവമായി.
Fashion ⏭️




