NEWS

കേസ് അട്ടിമറിക്കുന്നെന്ന് ഗോപികയുടെ കുടുംബം

പാലക്കാട്: നെടുമ്പാശേരി അപകടത്തിൽ മുഖ്യപ്രതി സുഹൈലിനു വേണ്ടി കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് മരിച്ച ഗോപികയുടെ പിതാവ് പ്രദീപ്‌കുമാർ. പ്രതി കോടീശ്വരനാണ്. റിമാൻഡ് ചെയ്ത് ബോസ്റ്റൽ സ്കൂളിലാക്കി. മകൾക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ട്. മുകളിൽ നിന്ന് ഇടപെടൽ ഉണ്ടാകുന്നുണ്ടെന്നും വാപ്പ നോക്കിക്കോളുമെന്നും പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. സുഹൈൽ മദ്യപിച്ചിരുന്നെന്ന് എഫ്‌.ഐ.ആറിലില്ല. ആഭ്യന്തര മന്ത്രി ഇടപെടണം. ഗോപികയെ റീപോസ്റ്റ്‌മോർട്ടം ചെയ്ത് രക്ത സാമ്പിൾ എടുത്തതെന്തിനാണ്. മുകളിൽ നിന്ന് നിർദ്ദേശിച്ചെന്നാണ് പൊലീസ് പറഞ്ഞത്. പ്രതിയെ വെറുതെ വിട്ടാൽ നാളെ മറ്റ് പാവപ്പെട്ടവരുടെ മക്കൾക്കും ഈ ഗതിവരും. ഞങ്ങളുടെ മകൾക്ക് നീതി വേണം.

വൃത്തികേട് പ്രചരിപ്പിക്കുന്നു

മകൾക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെ വൃത്തികേട് പ്രചരിപ്പിക്കുന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ചവരടക്കം മോശമായാണ് സംസാരിക്കുന്നത്. മാനുഷിക മര്യാദ കുടുംബത്തോട് കാണിക്കണം. ശശികല പറഞ്ഞ വൃത്തികേടുകൾ ആയിരക്കണക്കിന് പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. മുസ്ലിമിന്റെ കൂടെ ഹിന്ദു പെൺകുട്ടി പോയതെന്തിനാണെന്നാണ് ചോദിക്കുന്നത്.

Read News ⏭️

Back to top button