NEWS

പാലക്കാട് മൂലത്തറയിൽ യുവാവ് കൊല്ലപ്പെട്ടത് ആൾക്കൂട്ട മർദനത്തിൽ; 7 പേർ കസ്റ്റഡിയിൽ


മീനാക്ഷിപുരം∙ മൂലത്തറ ഡാമിനു സമീപം അജ്ഞാതനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആൾക്കൂട്ട കൊലപാതകമെന്നു പൊലീസ്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ സ്രാമ്പി ഉന്നതിയിലെ 7 യുവാക്കളെ മീനാക്ഷിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഞായറാഴ്ച രാവിലെ 8.30നാണ് മൂലത്തറ ഡാമിനു സമീപം യുവാവിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. എകദേശം 40 വയസ് തോന്നിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടത്. അതേസമയം യുവാവിനെ കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.കൊല്ലപ്പെട്ട യുവാവ് പ്രദേശവാസികളായ സ്ത്രീകളെ ശല്യം ചെയ്തതു യുവാക്കൾ ചോദ്യം ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചിറ്റൂർ ഡിവൈഎസ്പി എം .ശശിധരന്റെ നേതൃത്വത്തിലാണ് പൊലീസ് യുവാക്കളെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചത്തോളമായി യുവാവ് മൂലത്തറ, മേട്ടുകട പ്രദേശങ്ങളിൽ ചുറ്റി തിരിയുന്നതായി കണ്ടിട്ടുണ്ടെന്നും മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണെന്നു സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു.


Fashion ⏭️

Back to top button