NEWS

നൂലാമാലകളില്ല, ആധാറിലെ പേര് തിരുത്തൽ ഇനി എളുപ്പം; പ്രധാന മാറ്റങ്ങൾ അറിയാം


തിരിച്ചറിയലിനും മേല്‍വിലാസത്തിനുമായി ഉപയോഗിക്കുന്ന പ്രധാന ഔദ്യോഗിക രേഖയാണ് ആധാർ കാർഡ്. ആധാർ പദ്ധതി നടപ്പിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സർക്കാർ രൂപീകരിച്ച സംവിധാനമാണ് യുണീക് ഐഡിറ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). 2016-ലെ ആധാർ നിയമപ്രകാരം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. അടുത്തിടെ യുഐഡിഎഐ ആധാർ നിയമങ്ങൾ പരിഷ്കരിച്ചതോടെ, ആധാറിലെ പേര് തിരുത്തുന്നത് കൂടുതൽ എളുപ്പം ചെയ്യാനാകും. പുതിയ ചട്ടങ്ങൾ സെപ്റ്റംബർ 18ന് പ്രാബല്യത്തിലായി. പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്.ആധാറിലെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് എങ്ങനെ? ആധാർ എൻറോൾമെന്റ് സമയത്ത്, പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം തുടങ്ങിയ വിശദാംശങ്ങൾ രേഖപ്പെടുത്തും. ഇംഗ്ലിഷ് വലിയ അക്ഷരങ്ങളിലാണ് പേര് രേഖപ്പെടുത്തുന്നത്. അപരനാമം, സൈനിക റാങ്കുകൾ, പദവികൾ, അവാർഡുകൾ തുടങ്ങിയവ പേരിൽ അനുവദനീയമല്ല. ഡോട്ടുകളും മറ്റ് പ്രത്യേക പ്രതീകങ്ങളും ആധാറിൽ അനുവദിക്കില്ല.∙  ഇനീഷ്യലുകൾ ചുരുക്കി എഴുതണമെങ്കിൽ (ഉദാ: രുദ്ര രാമ ദുർഗ്ഗാ പ്രസാദ്, ആർ.ആർ.ഡി. പ്രസാദ് ആയി മാറ്റാൻ)


Fashion ⏭️

Back to top button