NEWS

നോ എൻട്രി ബോർഡുകൾ അവഗണിച്ച് ഇരുഭാഗത്തേക്കും വാഹനങ്ങൾ പാഞ്ഞു; ചാലക്കുടിയിലെ ഗതാഗത പരിഷ്കാരം: ഒഴിഞ്ഞില്ല വഴിക്കുരുക്ക്


ചാലക്കുടി ∙ ടൗണിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിനായി ട്രാഫിക് പരിഷ്‌കാരം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും ഗതാഗതക്കുരുക്കിനു പൂർണമായ അയവുണ്ടായില്ല. നോർത്ത് ജംക്‌ഷനിലും ആനമല ജംക്‌ഷനിലും ഗതാഗതക്കുരുക്ക് ഇന്നലെയും ജനത്തെ വലച്ചു. ബസ് സ്റ്റോപ്പുകൾ മാറ്റിയെങ്കിലും പല ബസുകളും പഴയ സ്ഥലത്തു തന്നെ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്തു. വൺവേ ഏർപ്പെടുത്തിയ മാർക്കറ്റ് റോഡിൽ നോ എൻട്രി ബോർഡുകൾ അവഗണിച്ച് ഇരുഭാഗത്തേക്കും വാഹനങ്ങൾ പാഞ്ഞു. ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിച്ച ഭാഗങ്ങളിൽ ബസുകൾ നിർത്തേണ്ട ഭാഗം റോഡിൽ അടയാളമിട്ടിട്ടുണ്ട്. ബസ് സ്റ്റോപ്പുകളുടെ ബോർഡുകളും സ്ഥാപിച്ചു. പാർക്കിങ് നിരോധിച്ച റോഡുകളിൽ അനധികൃത പാർക്കിങ് ഇന്നലെയും തുടർന്നു. റോഡരികിൽ പാർക്കിങ് അനുവദിക്കുന്നില്ലെങ്കിൽ പകരം സംവിധാനം എന്താണെന്ന ജനങ്ങളുടെ ചോദ്യത്തിനു മറുപടിയില്ല. ബദൽ പാർക്കിങ് സൗകര്യങ്ങളെ കുറിച്ചുള്ള അറിയിപ്പൊന്നും അധികൃതർ നൽകിയിട്ടില്ല. ഗതാഗത പരിഷ്കാരത്തിലെ നിർദേശങ്ങൾ: റൂട്ടിൽ മാറ്റം 1. മാള ഭാഗത്തു നിന്നു വരുന്ന ബസുകൾ നഗരസഭാ ഓഫിസ് വഴി സൗത്ത് ജംക്‌ഷൻ, നോർത്ത് ജംക്‌ഷൻ, ആനമല ജംക്‌ഷൻ വഴി പോകണം. 2. എറണാകുളം ഭാഗത്തു നിന്നു വരുന്ന ദീർഘദൂര സ്വകാര്യ ബസുകൾ സർവീസ് റോഡിലൂടെ വന്നു സൗത്ത് ജംക്‌ഷനിലെ മേൽപാലത്തിനു താഴെ സുരാഗിനു മുൻപിൽ നിർത്തണം. 3. തൃശൂർ ഭാഗത്തു നിന്നു സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് നഗരസഭാ ജംക്‌ഷനു സമീപത്തെ അടിപ്പാതയിൽ വലത്തോട്ടു പ്രവേശനമില്ല. 4. നഗരസഭാ ജംക്‌ഷനിൽ നിന്നു സർവീസ് റോഡിൽ തൃശൂർ ഭാഗത്തേക്ക് പ്രവേശനമില്ല. 5. പിഡബ്ല്യുഡി റെസ്റ്റ് ഹൗസിനു മുൻപിൽ നിന്നു ദേശീയപാത സർവീസ് റോഡിലേക്കു പ്രവേശനമില്ല.


Fashion ⏭️

Back to top button