NEWS

മോദിയുടെ വിശ്വസ്തൻ, ഗവർണറായി കേരളത്തിലേക്ക് എത്തുന്നത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞൻ


കോട്ടയം ∙ ദേശീയ രാഷ്ട്രീയത്തിലും ബിജെപി സംഘടനാ തലത്തിലും അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്തുമായാണ് ഓംപ്രകാശ് മാഥൂർ സിക്കിമിൽ നിന്ന് കേരള ലോക്ഭവനിലേക്ക് എത്തുന്നത്. 1952 ജനുവരി 2ന് രാജസ്ഥാനിലെ പാലി ജില്ലയിലാണ് ഓംപ്രകാശ് മാഥൂരിന്റെ ജനനം. 1972 ൽ തന്റെ ഇരുപതാം വയസ്സിൽ ആർ‌എസ്എസ് മുഴുവൻസമയ പ്രചാരകനായി പൊതുരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം 1975 ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ശക്തമായി നിലകൊണ്ടു. 11 മാസക്കാലം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.പിന്നീട് ആർഎസ്എസിൽ നിന്ന് ബിജെപിയുടെ സജീവ രാഷ്ട്രീയത്തിലേക്ക് മാറിയ അദ്ദേഹം പാർട്ടിയുടെ നിർണായകമായ പല തന്ത്രങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചു. 1990 മുതൽ 2002 വരെ ബിജെപി രാജസ്ഥാൻ ജനറൽ സെക്രട്ടറിയായും, 2008-09 കാലയളവിൽ ബിജെപി രാജസ്ഥാൻ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചു. പാർട്ടിയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ദേശീയ ജനറൽ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.


Fashion ⏭️

Back to top button