SPORTS
ന്യൂസീലൻഡ് പര്യടനത്തിനുള്ള ടീമിൽനിന്ന് ഋഷഭ് പന്ത് പുറത്ത്; പകരക്കാരനായി ഗുജറാത്ത് ടൈറ്റൻസ് താരം

മുംബൈ ∙ ന്യൂസിലൻഡ് പര്യടനത്തിലെ ഇന്ത്യ എയുടെ ആദ്യ രണ്ടു മത്സരങ്ങളിൽനിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് പുറത്ത്. പരുക്കിനെ തുടർന്ന് പന്തിനെ ടീമിൽനിന്ന് ഒഴിവാക്കിയതായും പകരം യുവ കീപ്പർ ബാറ്റർ കുമാർ കുശാഗ്രയെ ഉൾപ്പെടുത്തിയതായും ബിസിസിഐ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ നായകനായിരുന്ന ഋഷഭ് പന്തിന്, ജമ്മു കശ്മീരിനെതിരായ മത്സരത്തിനിടെയാണ് പേശിവലിവ് അനുഭവപ്പെട്ടത്. തുടർന്ന് പനിയും ബാധിച്ചു. ഇതോടെയാണ് ന്യൂസീലൻഡിനെതിരായ ഇന്ത്യ എയുടെ ആദ്യ രണ്ടു മത്സരങ്ങളിൽനിന്ന് പന്തിനെ ഒഴിവാക്കിയത്. ഒക്ടോബർ 7ന് ആരംഭിക്കുന്ന മൂന്നാം മത്സരത്തിൽ പന്ത് പങ്കെടുക്കുമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. പന്ത് നിലവിൽ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.ധ്രുവ് ജുറേൽ നയിക്കുന്ന ഇന്ത്യ എ ടീമിൽ യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, കെ.എൽ.രാഹുൽ, ദേവ്ദത്ത് പടിക്കൽ, ആക്വിബ് നബി, മുകേഷ് കുമാർ, ആകാശ് ദീപ്, മാനവ് സുതാർ, വാഷിങ്ടൻ സുന്ദർ തുടങ്ങിയ രാജ്യാന്തര താരങ്ങളുമുണ്ട്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി സന്നാഹ മത്സരങ്ങൾ എന്ന നിലയിലാണ് ഇന്ത്യ എ ടീം കളിക്കാനിറങ്ങുന്നത്.ഇന്ത്യ എ പുതുക്കിയ ടീം:
Auto ⏭️




