SPORTS

വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ചറി, കേരളത്തിനെതിരെ ജാർഖണ്ഡിന് കൂറ്റൻ സ്കോർ; 5 വിക്കറ്റ് വീഴ്ത്തി വൈശാഖ്


ജംഷഡ്പുർ∙ രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കൂറ്റൻ സ്കോർ ഉയർത്തി ജാർഖണ്ഡ്. ആദ്യ ഇന്നിങ്സിൽ 587 റൺസിന് ജാർഖണ്ഡ് ഓൾഔട്ടായി. ക്യാപ്റ്റൻ വിരാട് സിങ്ങിന്റെയും ശിഖർ മോഹന്റെയും ആദിത്യ സിങ്ങിന്റെയും സെഞ്ചറികളാണ് ജാർഖണ്ഡിന് മികച്ച സ്കോർ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ അഞ്ച് വിക്കറ്റ് വീഴ്ത്തി.സ്കോർ 506ൽ നിൽക്കെ വിരാട് സിങ്ങിനെ സച്ചിൻ ബേബിയുടെ കൈകളിലെത്തിച്ച് വൈശാഖ് ചന്ദ്രനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 263 പന്തുകളിൽ ഒൻപത് ബൗണ്ടറികളടക്കം 108 റൺസാണ് വിരാട് നേടിയത്. ഈ ക്യാച്ചോടെ സച്ചിൻ ബേബി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നൂറ് ക്യാച്ചുകളെന്ന അപൂ‍ർവ നേട്ടവും സ്വന്തമാക്കി. വൈകാതെ ആദിത്യ സർവാടെയുടെ പന്തിൽ ക്ലീൻ ബൗൾഡായി ആദിത്യ സിങ്ങും മടങ്ങി. 279 പന്തുകളിൽ 17 ബൗണ്ടറികളടക്കം 147 റൺസാണ് ആദിത്യ നേടിയത്. തുടർന്നെത്തിയ സാഹിൽ രാജ് 19 ഉം, മനീഷി 20 ഉം, സുശാന്ത് മിത്ര 18 ഉം റൺസെടുത്ത് പുറത്തായി. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ അഞ്ചും ജലജ് സക്സേന മൂന്നും ആദിത്യ സർവാടെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.


Auto ⏭️

Back to top button