BUSINESS

നിക്ഷേപമില്ലാതെയോ ചെറിയ പണം കൊണ്ടോ ബിസിനസ് തുടങ്ങാം; ഇതാ ചില ഉദാഹരണങ്ങൾ, ആദ്യം ചെയ്യേണ്ട കാര്യവും അറിയാം


കാർഷിക ഭക്ഷ്യ സംസ്കരണ മേഖലയിൽ ലഘു സംരംഭകർക്കു വലിയ സാധ്യതകളുണ്ട്. കാർഷിക ഉൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കണമെങ്കിൽ അവ മൂല്യവർധിത ഉൽപന്നങ്ങളാക്കണം. ഇന്ത്യയിലെ ആഭ്യന്തര ഉൽപാദനത്തിന്റെ 32 ശതമാനമാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. അതിൽ 13% ഭക്ഷ്യ കാർഷിക ഉൽപന്നങ്ങളാണ്. ഉയർന്ന പരിഗണനയാണ് ഈ മേഖലയ്ക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്നത്. ∙ വളരെച്ചെറിയ നിക്ഷേപത്തിലും നിക്ഷേപം ഒന്നുമില്ലാതെതന്നെയും സംരംഭം ചെയ്യാനാകും. ഉദാഹരണത്തിന് ഹാൻഡ് മെയ്ഡ് ചപ്പാത്തി പോലുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ, ആരോഗ്യഭക്ഷണങ്ങൾ, പാൽ ഉൽപന്നങ്ങൾ എന്നിവ.  ∙ വലിയ നിക്ഷേപത്തിൽ റോളർ ഫ്ലോർ മില്ലുകൾ, സ്പൈസസ് ഓയിലുകൾ, ഫ്രൂട്ട് എക്സ്ട്രാക്‌ടുകൾ, ലോജിസ്റ്റിക് സേവനങ്ങൾ തുടങ്ങിയവയും ചെയ്യാം.  ∙ ആദ്യം ചെയ്യേണ്ടത് വിപണിക്ക് ആവശ്യമുള്ള ഉൽപന്നം കണ്ടെത്തുകയാണ്. വിപണിയെ അറിഞ്ഞ് ഇറങ്ങണം ഉൽപന്നം/ സേവനം ഉപയോഗിക്കുന്നവർ, റീട്ടെയ്ൽ ചെയ്യുന്നവർ, സ്റ്റോക് ചെയ്യുന്നവർ, വിതരണം ചെയ്യുന്നവർ എന്നിങ്ങനെ ഓരോ ഉൽപന്നത്തിനും ഒട്ടേറെ ഘടകങ്ങളുണ്ട്. ഇവരുമായി നിരന്തരമായ സമ്പർക്കവും പഠനവും നേരിട്ടു നടത്താമെങ്കിൽ ഉൽപന്നത്തിന്റെ വിപണി സാധ്യതകൾ മനസ്സിലാക്കാം. ∙ വിപണി പഠനം നടത്തുന്ന മാനേജ്മെന്റ് കൺസൽറ്റൻസി സ്ഥാപനങ്ങളുണ്ട്. സംരംഭത്തിന്റെ സ്വഭാവമനുസരിച്ച് അതും തിരഞ്ഞെടുക്കാം.  ∙ സ്റ്റാർട്ടപ് മേഖലകളിൽ വരുന്ന പുതിയ ആശയങ്ങൾ വിപണിക്ക് അനുയോജ്യമാകുമോ എന്ന് പരിശോധിക്കാൻ ധാരാളം ഇൻകുബേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.  ∙ കാർഷിക സർവകലാശാലകൾ, വെറ്ററിനറി യൂണിവേഴ്സിറ്റികൾ, കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ, അഗ്രോ പാർക്ക് തുടങ്ങിയ കേന്ദ്രങ്ങളിൽ ഇൻകുബേഷൻ സൗകര്യം ലഭ്യമാണ്.  ∙ എന്തുതന്നെയായാലും വിൽക്കാവുന്ന മാത്രം തിരഞ്ഞെടുക്കുക എന്നതാണ് ബിസിനസിന്റെ ആദ്യപാഠം. (ലേഖകൻ ടി.എസ്. ചന്ദ്രൻ, മുൻ ഡപ്യൂട്ടി ഡയറക്ടർ, സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്) (എഡിറ്റിങ്: കെ. ശ്രീരേഖ)


Travel ⏭️

Back to top button