NEWS

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി


കൊച്ചി ∙ പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. സൗദി അറേബ്യ, ദോഹ, റാസൽ ഖൈമ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇന്നു മുതൽ ഒക്ടോബർ 13 വരെയുള്ള സർവീസുകൾക്കാണ് നിയന്ത്രണം. ആകാശ എയറിന്റെ 5 സർവീസുകൾക്കു പുറമേ ഫ്ലൈനാസ്, ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികളുടെ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.


Fashion ⏭️

Back to top button