NEWS

22കാരി ഭർതൃഗൃഹത്തിൽ  ജീവനൊടുക്കിയ  നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

എമിൽഡ

തൃശൂർ: ചാലക്കുടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ പരിയാരം സ്വദേശിയായ എമിൽഡയാണ് (22) മരിച്ചത്. ഈ മാസം ആറിനാണ് എമിൽഡയെ ഭർത്താവ് പോട്ട സ്വദേശി അഫ്സലിന്റെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങി.

സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എമിൽഡയുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

രണ്ടുവർഷം മുൻപാണ് എമിൽഡയുടെയും അഫ്സലിന്റെയും വിവാഹം. ഇരുവർക്കും ഒരു കുട്ടിയിട്ടുണ്ട്. ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. എമിൽഡ ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്‌ ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471- 2552056)

English Summary

Emilda, a 22-year-old woman from Pariyaram in Kannur, died after being found in a critical condition at her husband Afsal’s house in Pota, near Chalakudy, on October 6. She was taken to a private hospital in Karukutty but died later.
RELATED TOPICS: EMILDA DEATH, CHALAKUDY NEWS, KANNUR PARIYARAM, WOMAN DIES AT IN LAWS HOME, KERALA NEWS

Read News ⏭️

Back to top button