NEWS

നെൽസന്റെ വീട്ടിലെ പപ്പായ മരത്തില്‍ വിളഞ്ഞത് അരയന്നം പോലൊരു പപ്പായ; കാണാനെത്തുന്നത് നിരവധി പേർ


മാരാരിക്കുളം ∙അരയന്നം പോലെ തോന്നുന്ന പപ്പായ കണ്ട അതിശയത്തിലാണ് മാരാരിക്കുളം ചെത്തി നിവാസികൾ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 20–ാം വാർഡിൽ ചെത്തി കോയിൽപറമ്പിൽ നെൽസന്റെ വീട്ടിലെ പപ്പായ മരത്തിലാണ് അരയന്നത്തെ പോലെ തോന്നിക്കുന്ന പപ്പായ വിളഞ്ഞത്. മരത്തിന്റെ ഇലകളിൽ മൂടി കിടന്നതിനാൽ ഇത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.ഇന്നലെ പാതി പഴുത്ത നിലയിൽ കണ്ട പപ്പായ പൊട്ടിക്കാൻ നോക്കിയപ്പോഴാണ് അരയന്നത്തിന്റെ പോലെ തോന്നുന്ന രീതിയിൽ പപ്പായ കണ്ടത്.ഏകദേശം ഒരു കിലോയ്ക്ക് മുകളിൽ തൂക്കം വരുന്ന നാടൻ പപ്പായ ആണ് ഇത്. കൗതുകം തോന്നുന്ന അരയന്ന പപ്പായ കാണാൻ നിരവധി പേരാണ് ഇപ്പോൾ നെൽസന്റെ വസതിയിലേക്ക് എത്തുന്നത്.


Fashion ⏭️

Back to top button