NEWS

കെൽട്രോൺ സർഗസംഗമം ഇന്ന്

തിരുവനന്തപുരം:സർഗ്ഗസംഗമം കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടത്തുന്ന കെൽട്രോൺ സർഗ്ഗസംഗമം ഏഴാമത് വാർഷികം ‘കെൽട്രോൺ സർഗ്ഗസംഗമോത്സവം’ ഇന്ന് രാവിലെ 10 ന് പ്രശസ്ത‌ ചലച്ചിത്രകാരൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യും.

കെൽട്രോൺ കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ച് വിരമിച്ചവരുടെ മാനസിക ഉല്ലാസത്തിനും സർഗാത്മകകഴിവുകളെ പുറത്തുകൊണ്ടു വരുന്നതിനുമായി ഏഴുവർഷമായി കലാസാംസ്കാരിക,ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന മൂന്നു തലമുറയിൽപ്പെട്ട കലാപ്രതിഭകളുടെ കൂട്ടായ്‌മയാണ് സർഗ്ഗസംഗമം. അഭിനയം, നൃത്തം, സംഗീതം, സാഹിത്യം തുടങ്ങി കലാസാഹിത്യരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും കെൽട്രോൺ കുടുംബാംഗങ്ങളും ഒത്തുചേരും.

പാളയം വിവേകാനന്ദ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെൽട്രോൺ മുൻ ചെയർമാൻ എൻ. നാരായണമൂർത്തി, കെൽട്രോൺ എം.ഡി.വൈസ് അഡ്‌മിറൽ കുമാർനായർ, ചലച്ചിത്രതാരം ദിനേശ് പണിക്കർ എന്നിവർ പങ്കെടുക്കും.

Read News ⏭️

Back to top button