NEWS
നൂറുദിന പദ്ധതിയിൽ വീഴ്ച; നടപടിയെടുക്കാൻ മന്ത്രി പി.കെ.ബഷീർ

തിരുവനന്തപുരം: സർക്കാരിന്റെ നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയ മുപ്പത് പൊതുമരാമത്ത് പ്രവൃത്തികളിൽ ൽ ഒരെണ്ണം ലക്ഷ്യത്തിലെത്താത്തതിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ മന്ത്രി പി.കെ.ബഷീർ വകുപ്പ് സെക്രട്ടറിക്കും ചീഫ് എൻജിനിയർക്കും നിർദ്ദേശം നൽകി.
കൊല്ലം ജില്ലയിലെ കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായന്നാെണ് പ്രാഥമിക നിഗമനം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കുന്നത്തൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണച്ചുമതല ഏറ്റെടുത്തത്. കരാറുകാരന് അനുകൂലമായി ഉദ്യോഗസ്ഥർ മനഃപൂർവം പ്രവൃത്തി വൈകിപ്പിച്ചെന്ന ആരോപണം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ കാരണങ്ങളാൽ നിർമാണം വൈകിപ്പിച്ചെന്ന ആരോപണവും പരിശോധിക്കും.




