കോഴിക്കുഞ്ഞിനെ പുറത്തെടുക്കാൻ കൂടിനകത്ത് കയ്യിട്ടപ്പോളത് അകത്തേക്ക് വലിക്കുന്നു, നോക്കിയപ്പോൾ കണ്ടത്

വർക്കലക്കടുത്ത് മേലെവെട്ടൂർ എന്ന സ്ഥലത്തുള്ള ഒരു വീട്ടിൽ നിന്നുമാണ് വാവാ സുരേഷിന് പുതിയതായി കോൾ എത്തിയത്. കോഴിക്കുഞ്ഞിനെ തേടി വീട്ടുകാർ കോഴിക്കൂട്ടിൽ കയറിയപ്പോൾ കണ്ടത് പാമ്പിന്റെ ഒരു ഭാഗമാണ്. ഉടൻ സ്നേക്ക് മാസ്റ്ററിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷ് ചുറ്റും നിരീക്ഷിച്ചു. നിറയെ പല ഇനത്തിലുള്ള കോഴികൾ! വലിയ കൂട്.
പതുക്കെ കോഴിക്കൂടിനകത്തേക്ക് അദ്ദേഹം കയറി. കോഴികളുടെ കൂട്ടക്കരച്ചിൽ! അവിടെയിരുന്ന ഒന്ന് രണ്ട് ചാക്കുകൾ മാറ്റിയതും ചത്ത കോഴിക്കുഞ്ഞിനെ കണ്ടു. അടുത്ത ചാക്ക് മാറ്റിയതും തലനാരിഴയ്ക്ക് വാവാ സുരേഷ് പാമ്പിന്റെ കടിയിൽ നിന്ന് രക്ഷപ്പെട്ടു. കൈവച്ച സ്ഥലത്ത് ഒരു ഉഗ്രൻ മൂർഖൻ പാമ്പ്! മുട്ട വിഴുങ്ങിയിട്ടുള്ള ഇരുപ്പാണ്. കാണുക, കോഴിക്കൂട്ടിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
കോഴിക്കൂട്
English Summary
Snake Master Vava Suresh responded to a call from Meleavettoor, Varkala, regarding a snake in a chicken coop. Homeowners discovered a snake’s presence after a chick went missing. During the rescue, Suresh narrowly escaped a bite from a powerful cobra hiding among sacks. The cobra, which had apparently swallowed eggs, was successfully removed from the coop.
RELATED TOPICS: SNAKE MASTER, SNAKE RESCUE, SNAKE RESCUE FROM HOME, SNAKE FOUND AT HOME
Read News ⏭️




