NEWS

ഭീകരവാദ ആശയങ്ങൾ മറച്ചുവച്ചു, ഒപ്പം ‘നല്ല നടപ്പ് സർട്ടിഫിക്കറ്റും; ഫ്ലൈദുബായ് സഹപൈലറ്റിന്റെ പ്ലാൻ പൊളിഞ്ഞത് ഇങ്ങനെ


ദുബായ്∙ ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് എഫ്സെഡ് 1073 വിമാനത്തിൽ സെപ്റ്റംബർ 30ന് നടപ്പിലാക്കാൻ ശ്രമിച്ച ഭീകരാക്രമണ പദ്ധതിയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണ റിപോർട്ട് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷെംസി പുറത്തുവിട്ടു.ഒമാൻ പൗരനായ 29 വയസ്സുള്ള സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ടെൽ അവീവിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിന്റെ പാസഞ്ചർ ടെർമിനലിലേക്ക് ഇടിച്ചിറക്കി വൻതോതിൽ ആളപായം വരുത്താൻ ലക്ഷ്യമിട്ടാണ് ഈ ചാവേർ ആക്രമണം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.∙ തൊഴിൽ പശ്ചാത്തലവും റിക്രൂട്ട്മെന്റ് പരിശോധനകളും 2020 മുതൽ 2024 വരെ ഒമാൻ എയറിൽ ജോലി ചെയ്ത പ്രതി, 2025 ആദ്യത്തോടെ റോയൽ എയർ മൊറോക്കോയിലേക്ക് മാറുകയും തുടർന്ന് 2026 ജനുവരിയിലാണ് ഫ്ലൈദുബായിൽ സഹപൈലറ്റായി ചേരുകയും ചെയ്തത്. ഫ്ലൈദുബായിലെ നിയമന ഘട്ടത്തിൽ പൈലറ്റ് ലൈസൻസ്, നല്ല നടപ്പ് സർട്ടിഫിക്കറ്റ്, സുരക്ഷാ പരിശോധനകൾ എന്നിവ കൃത്യമായി പൂർത്തിയാക്കിയിരുന്നു. അന്നത്തെ പരിശോധനകളിൽ ഇയാളുടെ ഭീകരവാദ ആശയങ്ങളോ സംശയകരമായ മുൻകാല ചരിത്രമോ വെളിപ്പെട്ടിരുന്നില്ല.


Fashion ⏭️

Back to top button