NEWS

ആധുനിക അമേരിക്കയിൽ ആദ്യമായി പരസ്യ വധശിക്ഷ, നടപ്പാക്കാൻ ആർമി ഫയറിങ് സ്ക്വാഡ്; പെന്റഗണിന്റെ ലൈവ്‌സ്‌ട്രീമിങ്


വാഷിങ്ടൻ ∙ ആധുനിക അമേരിക്കയിൽ ഇതാദ്യമായി പരസ്യ വധശിക്ഷ നടപ്പാക്കൽ പ്രഖ്യാപിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. 2009ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സേനാതാവളത്തിൽ വെടിവയ്പു നടത്തി 13 പേരുടെ ജീവനെടുത്ത നിദാൽ ഹസന്റെ(56) വധശിക്ഷയാണ് ആർമിയുടെ ഫയറിങ് സ്ക്വാഡ് ഡിസംബർ 3ന് നടപ്പാക്കുക. സൈനികരുടെ സംഘം പ്രതിക്കുനേരെ ഒരുമിച്ചു വെടിയുതിർത്ത് വധശിക്ഷ നടപ്പാക്കുന്നത് എല്ലാവർക്കും കാണാനായി പെന്റഗൺ ലൈവ്സ്ട്രീമിങ് ഒരുക്കും.1945നു ശേഷം ഇതാദ്യമാണ് യുഎസിൽ വധശിക്ഷ നടപ്പാക്കാനായി ഫയറിങ് സ്ക്വാഡിനെ നിയോഗിക്കുന്നത്. ഇറാനിലും താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലും പരസ്യമായി വധശിക്ഷ നടപ്പാക്കുന്ന രീതി ഇന്നുമുണ്ടെങ്കിലും ഏതെങ്കിലുമൊരു രാജ്യം വധശിക്ഷ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തതോ ലൈവ്സ്ട്രീമിങ് നടത്തിയതോ ആയ ചരിത്രമില്ല.


Fashion ⏭️

Back to top button