NEWS

ആശ്വാസ് 2026′: തീർപ്പായത് 70,069 അപേക്ഷകൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ‘ആശ്വാസ് 2026’ ന്റെ ഭാഗമായി ഇതേവരെ തീർപ്പാക്കിയത് 70,069 അപേക്ഷകൾ. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന തല സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . തീർപ്പാക്കിയവയിൽ കെട്ടിക്കിടന്ന 162 അപേക്ഷകളും ഉൾപ്പെടും.

ഇന്നലെ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി 118 പുതിയ അപേക്ഷകളും 2026 ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ മുൻ സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെട്ട് തീർപ്പാക്കാതെയിരുന്ന 162 അപേക്ഷകളുമാണ് പരിഗണിച്ചത്. സംസ്ഥാന തല കമ്മിറ്റിയുടെ പരിഗണനയിലുള്ള അപേക്ഷകളിൽ ബാക്കി തുക അടച്ചു തീർക്കുന്നതിനായി കൂടുതൽ സാവകാശം അനുവദിക്കും.ഇതിനായി ഒക്ടോബർ 15 വരെ നൽകിയിരുന്ന സമയപരിധി ഒക്ടോബർ 31 വരെ നീട്ടി നൽകി.

യോഗത്തിൽ സഹകരണ വകുപ്പ് സെക്രട്ടറി വീണ എൻ. മാധവൻ, സഹകരണ സംഘം രജിസ്ട്രാർ അനു എസ്. നായർ സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എ നവാസ് തുടങ്ങിയവർ പങ്കെടുത്തു.

Read News ⏭️

Back to top button