NEWS
കൊലക്കേസ് തടവുകാരെ പുറത്തുകൊണ്ടുപോയി ഫ്ലാറ്റ് വൃത്തിയാക്കിച്ചു; രണ്ടു മാസം ഒളിവിലായിരുന്ന ജയിലർ അറസ്റ്റിൽ

ജയ്പൂർ ∙ അജ്‌മീർ സെൻട്രൽ ജയിലിൽ നിന്ന് അനുമതിയില്ലാതെ രണ്ടു വനിതാ തടവുകാരെ തന്റെ സ്വകാര്യ ഫ്ലാറ്റ് വൃത്തിയാക്കാൻ കൊണ്ടുപോയതിന് കേസിൽപ്പെട്ട് ഒളിവിലായിരുന്ന ജയിലർ അറസ്റ്റിൽ. രണ്ടു മാസത്തോളം ഒളിവിലായിരുന്ന ദിവ്യ ചൗധരിയെ കോട്ടയിൽ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ദിവ്യയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ദിവ്യയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.വെവ്വേറെ കൊലക്കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കിരൺ, സന എന്നീ വനിതാ തടവുകാരെ ജൂലൈ 12 ന് കോടതിയുടെ അനുമതിയില്ലാതെയും ജയിൽ രേഖകളിൽ രേഖപ്പെടുത്താതെയും സ്വകാര്യ വാഹനത്തിൽ ജയിലിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ഡിഎസ്‌പി (നോർത്ത്) ശിവം ജോഷി പറഞ്ഞു. രണ്ടു തടവുകാരെയും അജ്‌മീറിലെ എആർജി സിറ്റിയിലുള്ള ദിവ്യയുടെ സ്വകാര്യ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി, അവരെക്കൊണ്ട് ഫ്ലാറ്റ് വൃത്തിയാക്കിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റ് 5 ന് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്യുകയും ദിവ്യയെയും ജയിൽ ഗാർഡ് സോണിയ ചൗധരിയെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.
Fashion ⏭️




