BUSINESS
റഷ്യൻ ക്രൂഡിനേക്കാൾ ഹെവി ഡിസ്കൗണ്ട്; വെനസ്വേലൻ എണ്ണയിൽ കണ്ണുവെച്ച് റിലയൻസ്, ഇന്ത്യയുടെ ഇറക്കുമതി റെക്കോർഡിലേക്ക്

തെക്കനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിക്കൂട്ടി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് . ഹെവി ക്രൂഡ് പ്രോസസ് ചെയ്യാൻ റിലയൻസിന്റെ ജാംനഗർ റിഫൈനറിക്കുള്ള ശേഷിയാണ് പ്രയോജനപ്പെടുത്തുന്നത്. പല രാജ്യങ്ങൾക്കും വെനസ്വേലയുടെ ഉയർന്ന ക്രൂഡ് ഗ്രേഡുകൾ പ്രൊസസ് ചെയ്യാനുള്ള സാങ്കേതിക ശേഷിയില്ല. ഇവിടെയാണ് റിലയൻസിന്റെ നീക്കങ്ങൾ ഇന്ത്യയിൽ ഇന്ധന ലഭ്യത ഉറപ്പിക്കുന്നത്. നിലവിൽ വെനസ്വേലയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 7 വർഷത്തെ ഉയരങ്ങളിലേക്കാണ് എത്തി നിൽക്കുന്നത്. റഷ്യൻ ക്രൂഡിനേക്കാൾ ഉയർന്ന ഡിസ്കൗണ്ടും ലഭ്യമാകുന്നു.കഴിഞ്ഞ മൂന്ന് പാദങ്ങളിലധികമായി റിലയൻസ് ഏറ്റവും കൂടുതൽ ക്രൂഡ് ഇറക്കുമതി നടത്തുന്ന രാജ്യമായി വെനസ്വേല മാറിയിരിക്കുന്നു. പശ്ചിമേഷ്യൻ യുദ്ധവും, ഇതേത്തുടർന്ന് ഹോർമുസിലുണ്ടായ തടസ്സങ്ങളും ഇന്ധന ഇറക്കുമതിയിൽ വൈവിദ്ധ്യവൽക്കരണം നടത്താൻ റിലയൻസിനെ പ്രേരിപ്പിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ പ്രൊസസിങ് യൂണിറ്റാണ് റിലയൻസിന് ജാംനഗറിലുള്ളത്. ഒരു ദിവസം 1.4 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ പ്രൊസസ് ചെയ്യാനുള്ള ശേഷിയാണ് ഇവിടെയുള്ളത്റെക്കോർഡ് ഇറക്കുമതിയു.എസ് വിലക്ക് നില നിന്നിരുന്നതിനാൽ വർഷങ്ങളായി ഇന്ത്യ, യു.എസിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തിയിരുന്നില്ല. എന്നാൽ സമീപ കാലത്ത് വിലക്ക് മാറിയതിനെ തുടർന്ന് ഇന്ത്യ വെനസ്വേലൻ ഇന്ധനത്തിലേക്ക് വീണ്ടും തിരിയുകയായിരുന്നു.2026 സെപ്റ്റംബറിൽ വെനസ്വേലയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 250,000 ബാരലുകൾ എന്ന നിലയിലെത്തിയിരുന്നു. ഇതിൽത്തന്നെ റിലയൻസ് ഇൻഡസ്ട്രീസ് ഏകദേശം 76% ഇറക്കുമതിയാണ് നടത്തിയിരിക്കുന്നതെന്ന് ഷിപ് ട്രാക്കിങ് പ്ലാറ്റ്ഫോമായ കെപ്ലർ ഡാറ്റ സൂചിപ്പിക്കുന്നു.ഈ മാസം മാത്രം വെനസ്വേല ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ ഏകദേശം ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. കെപ്ലർ ഡാറ്റ പ്രകാരം പ്രതിദിനം 460,000 ബാരലുകളുടെ ഇറക്കുമതിയാണ് നടന്നത്. ഈ മാസം അവസാനമാകുമ്പോഴേക്കും, 2019ന് ശേഷം വെനസ്വേലയിൽ നിന്ന് ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതിയായി ഇത് മാറിയേക്കും.റഷ്യൻ ഇന്ധനത്തേക്കാൾ ഉയർന്ന ഡിസ്കൗണ്ട്ഇന്ത്യയിലെ മറ്റ് പല റിഫൈനറികൾക്കും വെനസ്വേലയുടെ ഹെവി ക്രൂഡ് ശുദ്ധീകരിക്കാനുള്ള സാങ്കേതിക ശേഷിയില്ല എന്നതും റിലയൻസിന്റെ പർച്ചേസ് ഉയരാൻ കാരണമാണ്. ഇതിനാൽ വെനസ്വേലയിൽ നിന്നുള്ള ഇറക്കുമതി റിലയൻസ് കുത്തനെ വർധിപ്പിക്കുകയായിരുന്നു. കൂടാതെ വെനസ്വേലയുടെ ഫ്ലാഗ്ഷിപ് ക്രൂഡ് ഓയിൽ ഗ്രേഡായ Merey crude, ബാരലിന് 16 ഡോളർ ഡിസ്കൗണ്ടിനാണ് ലഭ്യമായിരുന്നത്. റഷ്യൻ ഫ്ലാഗ്ഷിപ് ക്രൂഡായ Urals, ബാരലിന് 10 ഡോളർ ഡിസ്കൗണ്ടിൽ മാത്രമാണ് ലഭ്യമായിരുന്നത്.
Read News




