NEWS

ആ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തു; ചിത്രങ്ങൾ‍ കൈവശമുണ്ടെന്ന് മേയർ: ‘സ്വന്തം എഫ്ബി പോസ്റ്റെങ്കിലും നോക്കണ്ടേ’


തിരുവനന്തപുരം∙ ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 തീയതികളിലെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്‍ പങ്കെടുത്തതിന് തെളിവുണ്ടെന്ന് മേയര്‍ വി.വി. രാജേഷ്. ഒപ്പ് വിവാദമായ മൂന്ന് യോഗങ്ങളിലും സുഗതന്‍ പങ്കെടുത്തിട്ടുണ്ടെന്നും, കോര്‍പറേഷന്‍ ഫോട്ടോഗ്രാഫറുടെ കൈവശം ഇതിന്റെ ചിത്രങ്ങളുണ്ടെന്നും മേയര്‍ വ്യക്തമാക്കി. തീയതിയും സമയവും ഉള്‍പ്പെടെയുള്ള ഈ ചിത്രങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.ഏപ്രില്‍ 27 ലെ യോഗത്തില്‍ സുഗതന്‍ ഇരിക്കുന്നത് പരാതിക്കാരനായ സിപിഎം നേതാവ് എസ്.പി. ദീപക് ഏപ്രില്‍ 27ന് സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റിലുണ്ടെന്നും, സ്വന്തം എഫ്ബി പോസ്റ്റെങ്കിലും നോക്കിയിട്ട് വേണം ദീപക് ആരോപണം ഉന്നയിക്കാനെന്നും മേയര്‍ വി.വി. രാജേഷ് കുറ്റപ്പെടുത്തി.


Fashion ⏭️

Back to top button