NEWS
സമ്പാദ്യം സ്വരുക്കൂട്ടി മൂന്നും നാലും സെന്റ് വാങ്ങി; വീടു പണിയാൻ പെർമിറ്റിനു ചെന്നപ്പോള്‍ ‘പണി’

എരുത്തേമ്പതി ∙ ഭൂമി മുറിച്ചു വിൽപന നടത്തിയ റിയൽ എസ്റ്റേറ്റുകാർ മാനദണ്ഡങ്ങൾ പാലിക്കാതെ കബളിപ്പിച്ചതോടെ വീടു നിർമാണത്തിനു പെർമിറ്റ് ലഭിക്കാതെ കുരുക്കിലായി ഇരുനൂറോളം നിർധന കുടുംബങ്ങൾ. സമ്പാദ്യം സ്വരുക്കൂട്ടി മൂന്നും നാലു സെന്റ് വാങ്ങിയവർ ഭൂമി വിൽക്കാനോ വീടുവയ്ക്കാനോ കഴിയാതെ പ്രതിസന്ധിയിലായി.എരുത്തേമ്പതി പഞ്ചായത്തിലെ നടുപ്പുണി, ആർവിപി പുതൂർ എന്നിവിടങ്ങളിൽ മൂന്നു ഭാഗത്താണു റിയൽ എസ്റ്റേറ്റ് മാഫിയ ഭൂമി വിഭജിച്ച് വിൽപന നടത്തിയത്. 1.24 ഏക്കറിലധികം ഭൂമിയാണ് ഇങ്ങനെ വിറ്റത്. ഇത്രയും ഭൂമി പ്ലോട്ടുകളാക്കി വിൽപന നടത്തണമെങ്കിൽ ടൗൺ പ്ലാനിങ് ഓഫിസിൽ നിന്നു പ്ലാൻ ഡവലപ്മെന്റ് പെർമിറ്റ് വാങ്ങണം. നിശ്ചിത അളവിൽ റോഡ്, ഡ്രെയ്നേജ് ഉൾപ്പെടെയുള്ളവയ്ക്കുള്ള സംവിധാനങ്ങൾ വേണം. ഭൂമി വികസനവുമായി ബന്ധപ്പെട്ട മറ്റു ചില മാനദണ്ഡങ്ങളും പാലിക്കണം.
Fashion ⏭️




