BUSINESS
ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ കമ്പനികള്‍ക്ക് യുഎസിന്റെ ഗ്രീന്‍ കാര്‍ഡ് വിലക്ക്; ഇന്ത്യന്‍ ഐടി മേഖലയ്ക്ക് കനത്ത പ്രഹരം

Indian IT Companies: ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കെതിരേ വീണ്ടും വാളെടുത്ത് ട്രംപ് ഭരണകൂടം. യുഎസ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്‍നിര ഇന്ത്യന്‍ ഐടി കമ്പനികളുടെ ഗ്രീന്‍ കാര്‍ഡ് (PERM) പ്രോസസിംഗ് സസ്പെന്‍ഡ് ചെയ്തത് വിദേശത്ത് ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി ഐടി ജീവനക്കാരുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. തൊഴില്‍ സുരക്ഷിതത്വത്തെയും, കുടുംബങ്ങളുടെ ഭാവിയെയും പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം ഇന്ത്യന്‍ ഐടി മേഖലയ്ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ വലിയ തിരിച്ചടിയാണ്.വിലക്കിനുള്ള പ്രധാന കാരണംഅമേരിക്കന്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ഈ കമ്പനികളെ PERM (Permanent Labor Certification) പ്രോഗ്രാമില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഗ്രീന്‍ കാര്‍ഡിലേക്കുള്ള ആദ്യപടിയാണ് ഈ ഘട്ടം. പ്രാദേശിക (അമേരിക്കന്‍) തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. വിദേശ ജീവനക്കാരെ കുറഞ്ഞ വേതനത്തില്‍ നിയമിക്കാന്‍ H-1B, PERM സംവിധാനങ്ങള്‍ അമിതമായി ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.2009 മുതല്‍ ഈ മുന്‍നിര കമ്പനികള്‍ മാത്രം ഏകദേശം 30 ലക്ഷം വിദേശ ജീവനക്കാരെ ആവശ്യപ്പെടുകയും, 2.3 ലക്ഷത്തിലധികം H-1B വിസകളും 1 ലക്ഷത്തിലധികം PERM സര്‍ട്ടിഫിക്കേഷനുകളും കരസ്ഥമാക്കുകയും ചെയ്തുവെന്ന് യുഎസ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കുന്നു. അമേരിക്കന്‍ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം അതേ തസ്തികകളിലേക്ക് വിദേശ ജീവനക്കാരെ നിയോഗിച്ചു എന്നതും യുഎസ് സര്‍ക്കാരിന്റെ കടുത്ത നടപടിക്ക് കാരണമായി.വിലക്കപ്പെട്ട കമ്പനികള്‍ഇന്‍ഫോസിസ് (Infosys), വിപ്രോ (Wipro), ടിസിഎസ് (TCS) എന്നിവയ്ക്ക് പുറമേ എച്ച്‌സിഎല്‍ ടെക്ക് (HCLTech), കോഗ്‌നിസന്റ് (Cognizant), കാപ്ജെമിനി (Capgemini) എന്നീ ഐടി സേവന കമ്പനികളെയും, യുഎസ് ടെക് കമ്പനികളായ മൈക്രോസോഫ്റ്റ് (Microsoft), അഡോബ് (Adobe) എന്നിവരെയും ഈ പ്രോഗ്രാമില്‍ നിന്ന് താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്.കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുംഅമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ ഐടി ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന സ്ഥിര താമസത്തിനുള്ള (Green Card) പ്രധാന വഴി തടസപ്പെടുന്നതോടെ പ്രതിഭകളെ നിലനിര്‍ത്തല്‍ കമ്പനികള്‍ക്ക് ബുദ്ധിമുട്ടാകും. യുഎസ് സര്‍ക്കാരിന്റെ കടുത്ത നിലപാട് കാരണം പ്രാദേശിക അമേരിക്കന്‍ ജീവനക്കാരെ ഉയര്‍ന്ന ശമ്പളത്തില്‍ നിയമിക്കേണ്ടിവരുന്നത് ഐടി കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കും.വിസ, ഗ്രീന്‍ കാര്‍ഡ് നിയമങ്ങള്‍ കടുപ്പിക്കുന്നത് ഓണ്‍സൈറ്റ് (Onsite) ഡെലിവറി മാതൃകകളെ ബാധിക്കുകയും പ്രോജക്റ്റ് ചെലവ് കൂട്ടുകയും ചെയ്യും. എല്‍-1 (L-1) ഇന്‍ട്രാ- കമ്പനി ട്രാന്‍സ്ഫര്‍ വിസകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കമ്പനികള്‍ ശ്രമിക്കുമെങ്കിലും, ഇതിന് കര്‍ശനമായ മാനദണ്ഡങ്ങളുള്ളതിനാല്‍ എല്ലാവര്‍ക്കും ഇത് ലഭ്യമാകില്ല.നിക്ഷേപകരെ എങ്ങനെ ബാധിക്കുംയുഎസ് നടപടി വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ യുഎസ് ADR-കളും, വിപണിയിലെ ഐടി ഓഹരികളും ഇടിവ് നേരിട്ടു. ഇന്ത്യന്‍ വിപണികളിലും ഇതിന്റെ പ്രതിഫലനം പ്രതീക്ഷിക്കണം. ചെലവ് വര്‍ധിക്കുന്നത് കമ്പനികളുടെ മാര്‍ജിനെ നേരിട്ട് ബാധിക്കും. ഇന്ത്യന്‍ ഐടി കമ്പനികളുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും യുഎസ് വിപണിയില്‍ നിന്നാണ്. പ്രാദേശിക നിയമന ചെലവ് കൂടുന്നത് കമ്പനികളുടെ പ്രോഫിറ്റ് മാര്‍ജിനെ ദോഷകരമായി ബാധിച്ചേക്കാം എന്ന ആശങ്ക നിക്ഷേപകര്‍ക്കുണ്ട്.ജീവനക്കാരും നിക്ഷേപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ നടപടി നിലവിലുള്ള വിസകള്‍ റദ്ദാക്കില്ല. പുതിയ PERM അപേക്ഷ സമര്‍പ്പിക്കുന്നതും, നിലവിലുള്ള പെന്‍ഡിംഗ് അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതുമാണ് തടഞ്ഞിരിക്കുന്നത്. ഈ കമ്പനികള്‍ക്കെതിരെ സാമ്പത്തിക ക്രമക്കേടോ, വിസ തട്ടിപ്പോ ഔദ്യോഗികമായി തെളിയിക്കപ്പെട്ടിട്ടില്ല? അന്വേഷണത്തിന്റെ ഭാഗമായാണ് സസ്പെന്‍ഷന്‍ നടപടി. ഈ വിലക്ക് എത്രകാലം തുടരുമെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കമ്പനികള്‍ നടത്തുന്ന തൈ്വമാസ റിപ്പോര്‍ട്ടുകളിലും (Quarterly Results), കോണ്‍ഫറന്‍സ് കോളുകളിലും ഈ വിഷയത്തില്‍ മാനേജ്മെന്റുകള്‍ നല്‍കുന്ന വിശദീകരണങ്ങളും, യുഎസ് വിപണിയിലെ തന്ത്രപരമായ മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് നല്ലതാണ്.
Read News




