NEWS

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് വിദേശ സന്ദർശനത്തിനിടെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

എൻ കെ പ്രേമചന്ദ്രൻ എംപി,​ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം

കൊല്ലം: കൊല്ലം എംപി എൻ കെ പ്രേമചന്ദ്രന് ടോയ്‌ലറ്റിൽ നിന്നും പുറത്തിറങ്ങവെ കാൽവഴുകി വീണ് പരിക്കേറ്റു. ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രക്കിടെയാണ് സംഭവം. ഇടത് കൈക്കുഴയ്‌ക്ക് പൊട്ടലുണ്ടായതായും ഇന്ന് ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചെന്നും അദ്ദേഹം തന്നെ കഴിഞ്ഞ‌ദിവസം കുറിപ്പും ചിത്രവും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ശസ്‌ത്രക്രിയയ്‌ക്കായി രാവിലെ ഡൽഹിയിൽ എത്തിക്കുമെന്നാണ് വിവരം.

എൻ കെ പ്രേമചന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പിലെ പൂർണരൂപം ചുവടെ:

ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രക്കിടെ വഴിയോരത്തുള്ള ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങവേ കാൽ വഴുതി വീണു പരിക്കേറ്റു.ടാൻസാനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വീഴ്ചയിൽ ഇടതു കൈകുഴയ്ക്ക് പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയയ്ക്കായി നാളെ രാവിലെ (09-10-2026) ഡൽഹിയിൽ എത്തിച്ചേരും.

English Summary

Kollam MP N. K. Premachandran was injured after slipping and falling while exiting a toilet during a trip to Tanzania for the IPU conference. He suffered a fracture in his left wrist, and doctors have recommended surgery today.

Read News ⏭️

Back to top button