NEWS
ഇന്നും ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖർഗെ, പ്രതിപക്ഷം വീണ്ടും തെരുവിലേക്ക്; രാഹുലിനൊപ്പം മമതയും എത്തിയേക്കും

ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് ഡൽഹി കോണാട്ട് പ്ലേസിലെ മോറ്റ്സ് റസ്റ്ററന്റിൽ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിലെ എംപിമാർക്കായി ഉച്ചഭക്ഷണം ഒരുക്കും. തുടർച്ചയായ രണ്ടാം ദിവസമാണ് ഉച്ചഭക്ഷണ തന്ത്രം പയറ്റി പ്രതിപക്ഷം സമരത്തിനിറങ്ങുന്നത്. യോഗത്തിനു ശേഷം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ വീണ്ടും ശക്തമായ പ്രതിഷേധ പ്രകടനത്തിലേക്ക് കടക്കുമെന്നാണ് ഉന്നത വൃത്തങ്ങളിൽനിന്നുള്ള സൂചന.രാഷ്ട്രപതിയെ കാണാനുള്ള നീക്കവും ഇന്ത്യ സഖ്യം നടത്തുന്നുണ്ടെന്നാണു വിവരം. പത്ത് നേതാക്കൾക്ക് മാത്രമേ രാഷ്ട്രപതി അനുമതി നൽകാൻ സാധ്യതയുള്ളൂ. അങ്ങനെയെങ്കിൽ രാഷ്ട്രപതിയുടെ ആവശ്യത്തിനു വഴങ്ങി കൂടിക്കാഴ്ച നടത്താമെന്ന ആലോചനയും നേതാക്കൾക്കിടയിലുണ്ട്. ഇന്നത്തെ പ്രതിഷേധ സമരത്തിൽ മമത ബാനർജി എത്തിയേക്കുമെന്നാണു വിവരം.
Fashion ⏭️




