AUTO
ബിവൈഡിയുടെ ലക്ഷ്വറി ബ്രാൻഡ് ഡെൻസ ഇന്ത്യയിലേക്ക്

ഇലക്ട്രിക് വാഹന നിർമാതാക്കളായ ചൈനീസ് ബ്രാൻഡ് ബിവൈഡിയുടെ ലക്ഷ്വറി സബ് ബ്രാൻഡ് ഡെൻസ ഇന്ത്യൻ വിപണിയിലേക്ക് വരുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ നടത്തിയ ഒരു പോസ്റ്റിലൂടെയാണ് ഇന്ത്യയിലെ പ്രവേശനം പ്രഖ്യാപിച്ചത്. ബിവൈഡിയും മെഴ്സീഡസ് ബെൻസ് ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമായാണ് 2010 ൽ ഡെൻസ സ്ഥാപിതമായത്. 2024 ൽ, മെഴ്സീഡസ് ബെൻസ് ഗ്രൂപ്പ് ഡെൻസയിലെ ഓഹരികൾ പൂർണ്ണമായും ഉപേക്ഷിച്ച് ഉടമസ്ഥാവകാശം ബിവൈഡിക്ക് കൈമാറി. നിലവിൽ, തെക്കുകിഴക്കൻ ഏഷ്യ, ചൈന, ഓസ്ട്രേലിയ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ വിപണികളിൽ ഡെൻസ മോഡലുകൾ ലഭ്യമാണ്. ആഡംബരവും പ്രകടനപരവുമായ ഇലക്ട്രിക് വാഹനങ്ങളും പ്ലഗ്-ഇൻ ഹൈബ്രിഡുകളും വാഗ്ദാനം ചെയ്യുന്നു.ഇന്ത്യയിലേക്ക് വരുന്ന മോഡലുകൾZ9 ജിടിഡെൻസ Z9 ജിടി നാലു ഡോറുകളുള്ള ഷൂട്ടിങ് ബ്രേക്ക് സംവിധാനമുള്ളതാണ്. ഇന്ത്യൻ വിപണിയിലെത്തുന്ന ഇത്തരത്തിലുള്ള ഒരേയൊരു വാഹനമായിരിക്കും Z9 ജിടി. 1,156 എച്ച്പി ഉത്പാദിപ്പിക്കുന്ന മൂന്ന് ഇലക്ട്രിക് മോട്ടോറുകൾ. 122.5kWh വലിയ ബാറ്ററി പാക്കുമായാണ് ഇത് വരുന്നത്. 0-100 kmph എന്ന് അവകാശപ്പെടുന്ന 2.7 സെക്കൻഡിനുള്ളിൽ വേഗം കൈവരിക്കാൻ കഴിയും, കൂടാതെ പരമാവധി വേഗം 270 kph. റേഞ്ച് 600 കിമീ. കൂടാതെ 1,500 kW വരെ ചാർജ് ചെയ്യാൻ കഴിയും. ഈ വാട്ടേജിൽ, 10 മുതൽ 97 ശതമാനം വരെ ചാർജ് ചെയ്യാൻ ബാറ്ററി വെറും ഒമ്പത് മിനിറ്റ് എടുക്കും.റിയർ-വീൽ സ്റ്റിയറിങ് സംവിധാനവും ഇതിൽ ഉൾപ്പെടുന്നു. ഇത് ‘ക്രാബ് വാക്ക്’ (വാഹനത്തിന് വശങ്ങളിലേക്ക് നീങ്ങാൻ കഴിയുന്ന രീതി) പോലുള്ള ഫീച്ചറുകളുണ്ട്. കൂടാതെ, മെഴ്സീഡസ് ജി-ക്ലാസ് ഇലക്ട്രിക്കിന്റെ ‘ജി-ടേൺ’ ഫംങ്ഷൻ സമാനമായി വാഹനം ഒരിടത്തുനിന്നുതന്നെ പൂർണ്ണമായി കറങ്ങാൻ സഹായിക്കുന്ന കോംപസ് ടേൺ 3600 സംവിധാനവും ഇതിലുണ്ട്. വാഹനത്തിനുള്ളിൽ ഡാഷ്ബോർഡിൽ മൂന്ന് സ്ക്രീനുകളും, പുറത്തുള്ള ക്യാമറകളുടെ ദൃശ്യങ്ങൾ കാണിക്കുന്ന രണ്ട് അധിക സ്ക്രീനുകളും നൽകിയിരിക്കുന്നു. ലെവൽ 2+ ADAS, പൂർണ്ണമായും ലെതർ ഉപയോഗിച്ചുള്ള ഇന്റീരിയർ, 20 സ്പീക്കറുകളുള്ള ഡെവിയാലെറ്റ് (Devialet) സൗണ്ട് സിസ്റ്റം, പവർഡ് – ഹീറ്റഡ് – വെന്റിലേറ്റഡ് – മസാജിങ് സൗകര്യങ്ങളുള്ള മുൻ സീറ്റുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. Z9 ജിടി-യുടെ വില 1.2 കോടി മുതൽ 1.5 കോടി രൂപ വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Sports ⏭️




