NEWS
കൂടത്തായി കേസ്: വെബ് സീരീസ് റിലീസ് വിലക്കി

കൊച്ചി: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാക്കി നിർമ്മിച്ചതെന്ന് ആരോപിക്കുന്ന ‘അണലി” വെബ് സീരീസിന്റെ റിലീസ് എറണാകുളം അഡിഷണൽ മുനിസിഫ് കോടതി വിലക്കി. വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജോളി നൽകിയ ഹർജി പ്രകാരമാണ് വിലക്ക്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും താമരശ്ശേരി സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിചാരണ പൂർത്തിയാകും വരെയാകും വിലക്ക്.




