SPORTS
ജാർഖണ്ഡിനെതിരെ വിഷ്ണു വിനോദ് കേരളത്തെ നയിക്കും, സഞ്ജു സാംസൺ ടീമിൽ ഇല്ല

തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ ഈ സീസണിലെ ആദ്യ മത്സരത്തിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ടീമിന്റെ ക്യാപ്റ്റൻ. ഈ മാസം 11 മുതൽ 14 വരെ ജംഷഡ്പുരിൽ ജാർഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. യുവത്വവും പരിചയസമ്പത്തും ഒരുപോലെ ഒത്തിണങ്ങിയ ശക്തമായൊരു നിരയാണ് ഇത്തവണ കേരളത്തിനായി കളത്തിലിറങ്ങുന്നത്. സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മൽ, ക്യാപ്റ്റൻ വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ എന്നിവരടക്കമുള്ള പരിചയസമ്പന്നർ അണിനിരക്കുന്ന ബാറ്റിങ് നിരയാണ് കേരളത്തിന്റേത്.കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് ജെ. നായർ, അഭിഷേക് പി. നായർ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാതെ, അനുരാജ് ജെ. എസ്., അഭിജിത് പ്രവീൺ വി., നിധീഷ് എം. ഡി., ഏദൻ ആപ്പിൾ ടോം, പവൻ രാജ്, ബേസിൽ എൻ. പി.
Auto ⏭️




