BUSINESS

37700 കോടിയുടെ ജിയോ IPO; പണം ഇരട്ടിയാകുമോ അതോ റിസ്ക് ആണോ? നിക്ഷേപകർ അറിയേണ്ട കരുത്തും, വെല്ലുവിളികളും


നിക്ഷേപകർ ആവേശത്തോടെ കാത്തിരിക്കുന്ന ജിയോ ഐ.പി.ഒ ഈ മാസം അവസാനത്തോടെ നടന്നേക്കും. 37,700 കോടി രൂപ സമാഹരിക്കാനാണ് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 21ാം തിയ്യതി ആരംഭിക്കുമെന്ന് കരുതുന്ന ഐ.പി.ഒയുടെ പ്രൈസ് ബാൻഡ് ഒരു ഓഹരിക്ക് 1,150-1,220 രൂപയായിരിക്കും. ഇതിന് മുന്നോടിയായി കമ്പനിയുടെ ശക്തി-ദൗർബല്യങ്ങൾ നിക്ഷേപകർ മനസ്സിലാക്കിയിരിക്കേണ്ടതാണ്.പ്രാഥമിക ഓഹരി വില്പനയ്ക്ക് ശേഷം കമ്പനിയുടെ വാല്യുവേഷൻ ഏകദേശം 114 ബില്യൺ ഡോളറുകളായി മാറുമെന്നാണ് കണക്കാക്കുന്നത്. 27 കോടി പുതിയ ഓഹരികളാണ് ദ്വിതീയ വിപണിയിലേക്ക് എത്തുന്നത്. 20 വർഷത്തിന് ശേഷമാണ് ഒരു റിലയൻസ് കമ്പനി ഐ.പി.ഒ നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.ഐ.പി.ഒ മൂല്യം അനുസരിച്ച്, ജിയോ രാജ്യത്തെ മൂന്നാമത്തെ വലിയ പബ്ലിക് ലിസ്റ്റഡ് കമ്പനിയായി മാറും. മാതൃകമ്പനിയായ റിലയൻസാണ് ഒന്നാം സ്ഥാനത്തുള്ളത്. എയർടെല്ലാണ് രണ്ടാം സ്ഥാനത്ത്.കമ്പനിയുടെ കരുത്ത് 2026 മാർച്ച് 31ാം തിയ്യതിയിലെ, അതായത് കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴുള്ള കണക്കുകൾ പ്രകാരം കമ്പനിക്ക് 524.4 ദശലക്ഷം ഉപയോക്താക്കളാണുള്ളതെന്ന് DRHP വ്യക്തമാക്കുന്നു. കമ്പനിയുടെ 4G, 5G ഉപയോക്താക്കളുടെ എണ്ണം, രണ്ടാമതുള്ള കമ്പനിയേക്കാൾ ഏകദേശം 1.4 മടങ്ങ് അധികമാണ് 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വയർലെസ് ഡാറ്റയുടെ 60% ജിയോയുടേതാണ് ചൈനയെ ഒഴിച്ചു നിർത്തിയാൽ കഴിഞ്ഞ വർഷം ആ​ഗോള തലത്തിൽ കൂടുതൽ മൊബൈൽ ഡാറ്റ വഹിച്ചത് ജിയോയാണ് 2026 സാമ്പത്തിക വർഷത്തിൽ കമ്പനി അറ്റ അടിസ്ഥാനത്തിൽ ഏകദേശം 27 ദശലക്ഷം ആക്ടീവ് ഉപയോക്താക്കളെ സ്വന്തമാക്കി പ്രൈവറ്റ് 5G, ക്ലൗഡ് കമ്പ്യൂട്ടിങ്, കണ്ടന്റ്, ഫിനാൻഷ്യൽ സർവീസസ്, എ.ഐ, ഓട്ടോണമസ് നെറ്റ് വർക്ക് മാനേജ്മെന്റ് എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേൈന്ദ്രീകരിക്കുന്നു 2026 ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിൽ 198.7 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ജിയോ ഹോട്സ്റ്റാർ വഴി മത്സരങ്ങൾ വീക്ഷിച്ചത്. മൊബൈൽ കണക്ടിവിറ്റി, ഓട്ടോണമസ് കണക്ടിവിറ്റി, ഹോം ബ്രോഡബാൻഡ് സാങ്കേതിക വിദ്യകൾ തുടങ്ങിയവ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിക്കാനുള്ള നീക്കം കമ്പനി ആരംഭിച്ചിട്ടുണ്ട് 2026 മാർച്ച് 31 വരെയുള്ള കണക്കുകളിൽ ജിയോ പ്ലാറ്റ്ഫോംസ്, അനുബന്ധ കമ്പനികൾ എന്നിവ ചേർന്ന് ഫയൽ ചെയ്തത് 6,817 പേറ്റന്റുകളാണ്. 1,009 പേറ്റന്റുകൾക്ക് ആ​ഗോള തലത്തിൽ അം​ഗീകാരം ലഭിച്ചു. പേറ്റന്റ് കോ-ഓപ്പറേഷൻ ട്രീറ്റി റാങ്കിങ്ങിൽ കമ്പനി ആദ്യ 20 സ്ഥാനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു 2024-26 സാമ്പത്തിക വർഷക്കാലയളവിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 15.79% CAGR വളർച്ചയാണ് നേടിയത്. സമാന കാലയളവിൽ EBITDS 17.79% CAGR വളർച്ച കൈവരിച്ചു. റിലയൻസ് എന്ന ഇന്ത്യയിലെ വൻകിട വ്യവസായ ​ഗ്രൂപ്പിന്റെ പിന്തുണജിയോ – വെല്ലുവിളികൾഡിജിറ്റൽ കണക്ടിവിറ്റി & സർവീസസ് കമ്പനികൾ സ്ഥിരമായി നെറ്റ് വർക്ക് അപ്​ഗ്രേഡുകൾ നടത്തേണ്ടതാണെന്ന് കമ്പനി സമർപ്പിച്ച DRHP പറയുന്നു. ഇതിനായി വലിയ മൂലധനവും, സാങ്കേതിക വിദ്യയും ആവശ്യമാണ്.റിലയൻസ് ​ഗ്രൂപ്പിന് കീഴിലുള്ള മറ്റ് കമ്പനികൾ ജിയോ എന്ന ട്രേഡ്മാർക്ക് ഉപയോ​ഗിക്കുന്നത് ജിയോ നിയന്ത്രിക്കുന്നില്ലെന്ന് DRHP വ്യക്തമാക്കുന്നു. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായി നെ​ഗറ്റീവ് പബ്ലിസിറ്റി എന്ന റിസ്ക് സാധ്യത കമ്പനി തിരിച്ചറിയുന്നു. ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, അവകാശ ലംഘനം സംബന്ധിച്ച പരാതികൾ എന്നിവയും വെല്ലുവിളികളായി കാണുന്നു.അവസരങ്ങൾ 2G സാങ്കേതികവിദ്യയിൽ നിന്ന് 4G, 5G എന്നിവയിലേക്ക് അതിവേ​ഗത്തിൽ നടക്കുന്ന മൈ​ഗ്രേഷൻ ഹോം ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ വർധിക്കുന്ന ഡിമാൻഡ് എന്റർപ്രൈസ് കണക്ടിവിറ്റി & ഡിജിറ്റൽ സർവീസ് സാധ്യതകൾ ഇന്റർനാഷണൽ ടെക്നോളജി അവസരങ്ങൾ എ.ഐ & സ്മാർട് ഹോം ഇന്റർനെറ്റ് ഓഫ് തിങ്സ് ഇന്ത്യയിലെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ ത്വരിത ​ഗതിയിലുള്ള വികസനംഭീഷണികൾ ഡിജിറ്റൽ കണക്ടിവിറ്റി & സർവീസ് മേഖലയിൽ വർധിക്കുന്ന കിട മത്സരം റെ​ഗുലേറ്ററി സംബന്ധമായ റിസ്ക് നെറ്റ് വർക്ക് തടസ്സങ്ങൾക്കുള്ള സാധ്യതകൾ, സൈബർ സെക്യൂരിറ്റി റിസ്ക് സാങ്കേതിക വിദ്യകളിൽ അതിവേ​ഗത്തിലുള്ള മാറ്റങ്ങൾ പ്രൈസിങ് റിസ്ക്Disclaimer: സെബിയിൽ (SEBI) രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റോ, ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറോ അല്ലാത്ത ശിവദേവ് സി.വി ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കുന്ന തീയതി വരെ, ഇതിൽ പരാമർശിച്ചിരിക്കുന്ന കമ്പനികളിൽ ശിവദേവ് സി.വിക്കോ, അദ്ദേഹത്തിന്റെ ‘ബന്ധുക്കൾക്കോ’ (2013-ലെ കമ്പനീസ് ആക്ട് സെക്ഷൻ 2(77) പ്രകാരം നിർവചിച്ചിരിക്കുന്നത് പോലെ) യാതൊരുവിധ സാമ്പത്തിക താല്പര്യങ്ങളുമില്ല. ഈ ലേഖനത്തിൽ നൽകിയിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സെബിയിൽ രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റിന്റെയോ, ബ്രോക്കറേജിന്റെയോ മാത്രമാണ്. അവ കൃത്യമായ ഉറവിടം വ്യക്തമാക്കി പുനഃപ്രസിദ്ധീകരിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്. ഇവ ദി ഇക്കണോമിക് ടൈംസ് ഡിജിറ്റലിന്റെയോ, ഈ ലേഖകന്റെയോ സ്വന്തം അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ആയി വ്യാഖ്യാനിക്കരുത്. വായനക്കാർ യഥാർത്ഥ റിസർച്ച് റിപ്പോർട്ട് പരിശോധിക്കാനും, സ്വന്തം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും അഭ്യർത്ഥിക്കുന്നു.


Read News

Back to top button