NEWS

ഹിംഗോളിയിൽ പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പമ്പുടമയുടെ മകൻ


മുംബൈ∙ മഹാരാഷ്ട്രയിൽ പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥനെ പമ്പുടമയുടെ മകൻ കുത്തിക്കൊലപ്പെടുത്തി. ഹിംഗോളിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഇന്ത്യൻ ഓയിൽ സെയിൽസ് മാനേജർ മഹേഷ് ഷെൽക്കെയാണ് കൊല്ലപ്പെട്ടത്. ഏഴുതവണ മഹേഷിന് കുത്തേറ്റിട്ടുണ്ട്.സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് മൂന്നുമാസമായി അടച്ചിട്ടിരുന്ന ഛോന്ദിയിലെ പമ്പ് സീൽ ചെയ്യാൻ ചൊവ്വാഴ്ച വൈകിട്ടാണ് ഷെൽക്കെയും സംഘവും എത്തിയത്. എന്നാൽ പമ്പ് വീണ്ടും തുറക്കാൻ ഒരു മാസം സമയം കൂടി നൽകണമെന്ന് പമ്പുടമ സാഹെബ്രാവോ പാണ്ഡവീറും കുടുംബവും ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥ സംഘം അനുവദിച്ചില്ല. ഇതോടെ ഉദ്യോഗസ്ഥരും ഉടമകളും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ ഉടമയുടെ മകൻ ഉമേഷ് പാണ്ഡവീർ മഹേഷ് ഷെൽക്കെയെ കത്തികൊണ്ട് ഏഴു തവണ കുത്തുകയായിരുന്നു. വയറിലും മുഖത്തും പുറത്തുമടക്കം കുത്തേറ്റ മഹേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.


Fashion ⏭️

Back to top button