NEWS

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതി മിസൈലാക്രമണം: തകർത്തതായി സൈന്യം


റിയാദ്∙ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ യമനിലെ ഹൂതി വിമതർ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ സമൂഹമാധ്യമത്തിൽ അറിയിച്ചു.ആക്രമണം കൃത്യമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനു പുറമെ താൽക്കാലിക ഭരണകൂടത്തിന്റെ തലസ്ഥാനമായ ഏഡൻ വിമാനത്താവളത്തിനു സമീപമുള്ള പ്രദേശവും ലക്ഷ്യമിട്ടതായി ഹൂതികൾ റിപോർട്ട് ചെയ്തു.


Fashion ⏭️

Back to top button