NEWS
ഭാര്യാസഹോദരനെ ആക്രമിച്ച കേസ്: യൂട്യൂബർ അനുരാഗ് ഡോഭാൽ ഉൾപ്പെടെ നാലുപേർ പിടിയിൽ

ഡെറാഡൂൺ ∙ ഹരിദ്വാർ ബൈപാസ് റോഡിന് സമീപമുണ്ടായ തർക്കത്തെത്തുടർന്ന് ഭാര്യാസഹോദരനെ ആക്രമിച്ച കേസിൽ യൂട്യൂബർ അനുരാഗ് ഡോഭാലും മൂന്നുപേരും അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഹരിദ്വാർ ബൈപാസ് റോഡിലെ നെക്സ ഷോറൂമിന് സമീപം ചില യുവാക്കൾ തമ്മിൽ വഴക്കുണ്ടാകുന്നതിനെക്കുറിച്ച് രാത്രി 10 മണിയോടെയാണ് കൺട്രോൾ റൂം വഴി വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.‘സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം, അനുരാഗ് ഡോഭാലും കൂട്ടാളികളും ഭാര്യാസഹോദരനായ രാജ് സിങ് ചൗഹാനെ ആക്രമിക്കുന്നതാണ് കണ്ടത്. സ്ഥിതി വഷളാകുന്നത് തടയാൻ പൊലീസ് ഇരുവിഭാഗങ്ങളെയും ബൈപാസ് പൊലീസ് ഔട്ട്‌പോസ്റ്റിലേക്ക് മാറ്റി’ – സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് പ്രമേന്ദ്ര ഡോഭാൽ പറഞ്ഞു.Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @gharkekalesh എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Fashion ⏭️




