SPORTS

സഞ്ജുവിന്റെ മിന്നൽ നീക്കം, ഹെറ്റ്മിയറുടെ അശ്രദ്ധയ്ക്ക് വലിയ വില, അംപയറോട് തർക്കിച്ചിട്ടും ഫലമുണ്ടായില്ല-വിഡിയോ


ലക്നൗ∙ ഒന്നാം ട്വന്റി20 പോരാട്ടത്തിനിടെ വെസ്റ്റിൻ‌ഡീസ്, ഇന്ത്യൻ താരങ്ങളെ ഒരു പോലെ ഞെട്ടിച്ച് വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മിയറുടെ പുറത്താകൽ. രണ്ട് പന്തിൽ അഞ്ച് റണ്‍സടിച്ച താരം റൺഔട്ടായാണു മടങ്ങിയത്. ശ്രേയസ് അയ്യരും സഞ്ജു സാംസണും ചേർന്ന് ഷിമ്രോണ്‍ ഹെറ്റ്മിയറെ റൺഔട്ടാക്കുകയായിരുന്നു. മൂന്നാം നമ്പരിൽ ബാറ്റിങ്ങിനിറങ്ങിയ ഷിമ്രോൺ ഹെറ്റ്മിയർ സ്പിന്നർ അർഷ്ദീപ് സിങ്ങിനെ ബൗണ്ടറി കടത്തിക്കൊണ്ടാണു തുടങ്ങിയത്. എന്നാൽ കരീബിയൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ ബാറ്റു വീശിയ ഹെറ്റ്മിയറിന്റെ അശ്രദ്ധ ലക്നൗവിൽ തിരിച്ചടിയാകുകയായിരുന്നു. ഹെറ്റ്മിയറുടെ ബാറ്റ്‍ ക്രീസ് പിന്നിട്ടിരുന്നു. ബെയ്ൽ ഇളക്കുമ്പോൾ എന്നാൽ പിച്ചിൽനിന്ന് ബാറ്റിന്റെ മുൻവശം ഉയർന്നു നിൽക്കുകയായിരുന്നു. അംപയറുടെ തീരുമാനം അനുകൂലമായപ്പോൾ ഇന്ത്യൻ താരങ്ങളുടെ മുഖത്തും ആശ്ചര്യം വ്യക്തമായിരുന്നു. എന്താണു സംഭവിച്ചതെന്നു മനസ്സിലാകാതിരുന്ന ഹെറ്റ്മിയർ അംപയർമാരോടു സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. അംപയർമാർ പുറത്തായതിൽ വിശദീകരണം നൽകിയതോടെ ഹെറ്റ്മിയറിന് നിരാശയോടെ ഡഗ് ഔട്ടിലേക്കു മടങ്ങേണ്ടിവന്നു. രോഷത്തോടെ പിറുപിറുത്തുകൊണ്ടാണ് ഹെറ്റ്മിയർ ഗ്രൗണ്ട് വിട്ടത്.


Auto ⏭️

Back to top button