NEWS
ബിയറും ലഹരി ചേർത്ത ഐസ്ക്രീമും നൽകി കൂട്ടബലാത്സംഗം; വിട്ടയച്ചത് ‘ആത്മഹത്യ’ ഭീഷണിയിൽ: കളമശേരിയിൽ യുവതിയെ കൂടുതൽ ഉപദ്രവിച്ചത് അമ്മു

കൊച്ചി ∙ കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. കൂടുതൽ ഉപദ്രവിച്ചത് സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണെന്നും യുവതി പറഞ്ഞതായി ഭർത്താവ് വ്യക്തമാക്കി. കടുത്ത മാനസിക, ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന യുവതി ഇപ്പോഴും കളമശേരി മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്. ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. യുവതികളെ ഇത്തരത്തിൽ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന സംഘമാണ് സ്പായ്ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്നാണ് പൊലീസ് കരുതുന്നത്. ഒളിവിലുള്ള രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിൽ ശ്രീരാജും ജിത്തും അമ്മുവുമാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. ലോഡ്ജിൽ നിന്ന് രക്ഷപെടാനുള്ള ശ്രമം തടഞ്ഞത് സഞ്ജുവാണ്.പിറ്റേന്ന് വൈകിട്ട് ആറുമണിയോടെയാണ് യുവതി ഭർത്താവിന്റെ ഫോൺ കോൾ എടുക്കുന്നത്. ഇടപ്പള്ളിയിലുണ്ടെന്നും കൂട്ടുകാരിയുടെ വീട്ടിൽ പോയതാണെന്നും ഇതിനിടെ ഫോണിന്റെ ഡിസ്പ്ലേ പോയെന്നുമാണ് യുവതി പറഞ്ഞത്. എന്നാൽ രാത്രി ഭർത്താവ് വീട്ടിലെത്തുമ്പോൾ യുവതി വീട്ടിൽ വെളിച്ചം പോലും ഇടാതെ മുഖം പൊത്തി കിടക്കുകയായിരുന്നു. മുൻപ് കൊച്ചിയിൽ നിന്ന് വരുമ്പോൾ മുഖത്ത് ചൂട് അടിച്ച് നീര് വന്നതാണെന്ന് പറഞ്ഞിരുന്നെങ്കിലും പരിശോധിച്ചപ്പോൾ മുഖത്തിന്റെ ഇരുവശങ്ങളും തേനീച്ച കുത്തിയത് പോലെ ഭയങ്കരമായി വീർത്ത നിലയിലും പൊട്ടിയ പരിക്കുകളോടും കൂടിയുമാണ് കണ്ടത് എന്നു ഭര്‍ത്താവ് പറയുന്നു. തുടർന്ന് പലവട്ടം നിർബന്ധിച്ചു ചോദിച്ച ശേഷമാണ് താൻ നേരിട്ട ക്രൂരമായ പീഡനവിവരങ്ങൾ യുവതി ഭർത്താവിനോട് വെളിപ്പെടുത്തിയത്.
Fashion ⏭️




