BUSINESS
6 മാസം, ആക്രി വിറ്റ് റെയില്‍വേയ്ക്ക് ലഭിച്ചത് 323 കോടി രൂപ; അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

Central Railway Scrap Sale : ഉപയോഗശൂന്യമായ വസ്തുക്കളും, പഴയ ട്രാക്കുകളും വിറ്റഴിച്ച് റെക്കോര്‍ഡ് വരുമാനം നേടി ഇന്ത്യന്‍ റെയില്‍വേ. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം സെന്‍ട്രല്‍ റെയില്‍വേ (Central Railway) സ്ക്രാപ്പ് വില്പനയിലൂടെ അക്കൗണ്ടിലെത്തിച്ചത് 323 കോടി രൂപയാണ്. മാലിന്യങ്ങള്‍ പണമാക്കി മാറ്റുന്ന റെയില്‍വേയുടെ ‘സീറോ സ്ക്രാപ്പ് മിഷന്’ (Zero Scrap Mission) വന്‍ വിജയമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആക്രി വിറ്റ് ശതകോടികള്‍ സമ്പാദിച്ച ഇന്ത്യന്‍ റെയില്‍വേയുടെ നടപടി രാജ്യത്തെ മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍ക്കടക്കം ഒരു മാതൃക സൃഷ്ടിക്കുകയാണ്.റെക്കോര്‍ഡ് നേട്ടംനടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2026- 27) ആദ്യ പകുതിയില്‍ സ്ക്രാപ്പ് വില്‍പ്പനയിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ റെയില്‍വേ സോണായി സെന്‍ട്രല്‍ റെയില്‍വേ മാറി. സെപ്റ്റംബറില്‍ മാത്രം 70.42 കോടി രൂപയുടെ സ്ക്രാപ്പ് വില്‍പ്പന നടന്നു. ഇത് അവരുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ്.വിറ്റഴിച്ച പ്രധാന പാഴ്വസ്തുക്കള് കാലപ്പഴക്കം ചെന്ന റെയില്‍വേ ട്രാക്കുകള്‍: 29,993 മെട്രിക് ടണ്‍ ഉപയോഗശൂന്യമായ സ്ലീപ്പറുകള്‍: 1.72 ലക്ഷം എണ്ണം ഇരുമ്പ്: 15,547 മെട്രിക് ടണ്‍ മറ്റ് ലോഹങ്ങള്‍: 1,999 മെട്രിക് ടണ്‍ പ്രവര്‍ത്തനരഹിതമായ 23 ലോക്കോമോട്ടീവുകള്‍ (എഞ്ചിനുകള്‍), 62 കോച്ചുകള്‍, 70 വാഗണുകള്‍. 46.85 മെട്രിക് ടണ്‍ ഇ-വേസ്റ്റ് (ഇതില്‍ നിന്ന് മാത്രം 1.11 കോടി രൂപ ലഭിച്ചു).സീറോ സ്ക്രാപ്പ് മിഷനും, സ്വച്ഛതാ ക്യാമ്പയിനുംഉപയോഗശൂന്യമായതും, പഴയതുമായ വസ്തുക്കള്‍ കണ്ടെത്തി തരംതിരിച്ച് ലേലം ചെയ്യുന്ന റെയില്‍വേയുടെ സീറോ സ്ക്രാപ്പ് മിഷന്റെ ഭാഗമാണ് നീക്കം. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടന്ന സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന്റെ ഭാഗമായി മാത്രം 44.24 കോടി രൂപ വിലമതിക്കുന്ന 4,884 മെട്രിക് ടണ്‍ സ്ക്രാപ്പ് നീക്കം ചെയ്തു.വിവിധ ഡിവിഷനുകളുടെ നേട്ടം ഭുസാവല്‍ (Bhusawal): 57.27 കോടി രൂപ മുംബൈ (Mumbai): 52.08 കോടി രൂപ പൂനെ (Pune): 47.55 കോടി രൂപ നാഗ്പൂര്‍ (Nagpur): 46.08 കോടി രൂപ സോലാപൂര്‍ (Solapur): 14.69 കോടി രൂപശ്രദ്ധിക്കേണ്ട കാര്യങ്ങള്യാത്രക്കാരില് നിന്നും, ചരക്ക് നീക്കത്തില്‍ നിന്നും അല്ലാതെ ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്ന് റെയില്‍വേയ്ക്ക് വലിയൊരു വരുമാനം കണ്ടെത്താന്‍ സാധിച്ചുവെന്നതാണ് ഹൈലൈറ്റ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ തലത്തില്‍ സ്ക്രാപ്പ് വില്‍പ്പനയിലൂടെ ഇന്ത്യന്‍ റെയില്‍വേ 6,813 കോടി രൂപ നേടിയിരുന്നു.തുരുമ്പെടുത്ത് നശിക്കാമായിരുന്ന ഉപയോഗ ശൂന്യമായ സാധനങ്ങളാണ് വരുമാനമാക്കി മാറ്റിയിരിക്കുന്നത്. ഇതുവഴി ലഭിച്ച വരുമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ ഇതുവഴി റെയില്‍വേ യാര്‍ഡുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ഡിപ്പോകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സ്ഥലം ലഭ്യമാകുകയും, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാവുകയും ചെയ്തു.റെയില്‍വേയുടെ പരിസരം കൂടുതല്‍ വൃത്തിയുള്ളതും, അടുക്കും ചിട്ടയുമുള്ളതുമാക്കി മാറ്റാന്‍ ഈ നീക്കം സഹായിച്ചു. വെറുമൊരു വരുമാന മാര്‍ഗം എന്നതിലുപരി മികച്ചൊരു മാലിന്യ സംസ്കരണ മാതൃക കൂടിയാണിത്.
Read News




