NEWS
തിരുവനന്തപുരം ഡിസിസി ഓഫിസ് ആക്രമണം; രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു കല്ലെറിഞ്ഞ കേസിൽ രണ്ടു പേർ അറസ്റ്റിൽ. പ്രദീപ്, ശ്രീലാൽ എന്നിവരാണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. ഇവർ ബിജെപി പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപാണ് ഡിസിസി ഓഫിസിനു നേർക്ക് കല്ലേറുണ്ടായത്. ആക്രമണത്തിൽ ഓഫിസിലെ ഗ്ലാസുകൾ പൊട്ടിയിരുന്നു. സംഭവത്തിനു പിന്നിൽ ബിജെപി ആണെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. ആക്രമണത്തിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ ഡിസിസി ഓഫിസ് സന്ദർശിച്ചിരുന്നു . കേന്ദ്രമന്ത്രി അമിത്ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിനു പിന്നാലെയായിരുന്നു ഡിസിസി ഓഫിസ് ആക്രമണം.
Fashion ⏭️




