BUSINESS

ജിഎസ്ടിയില്‍ വന്‍ പൊളിച്ചെഴുത്തിന് കേന്ദ്രം; മരുന്ന്, ഇലക്ട്രിക് വാഹനം, ഭക്ഷണസാധനങ്ങള്‍ വില കുറയാന്‍ സാധ്യത


Input Tax Credit : വ്യവസായങ്ങള്‍ക്കും, സാധാരണക്കാര്‍ക്കും ഒരുപോലെ പ്രതീക്ഷ നല്‍കി ജിഎസ്ടി സംവിധാനത്തില്‍ വന്‍ പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം. കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ മൂലധനം വിപണിയിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ഇതുവഴി ബിസിനസ് രംഗം കൂടുതല്‍ സുഗമമാവുകയും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും.ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) തിരികെ നല്‍കല്‍ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തിരികെ നല്‍കലുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങള്‍ക്കുള്ള സാധ്യത വിദഗ്ധര്‍ കാണുന്നു. പ്ലാന്റ്, മെഷിനറി, ഇന്‍പുട്ട് സേവനങ്ങള്‍ എന്നിവയ്ക്ക് നല്‍കിയ നികുതി 5 വര്‍ഷത്തിനുള്ളില്‍ പ്രതിമാസ ഗഡുക്കളായി തിരികെ നല്‍കിയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.ജീവനക്കാരുടെ ആരോഗ്യ- ജീവിത ഇന്‍ഷുറന്‍സ്, ഔട്ട്‌ഡോര്‍ കേറ്ററിംഗ്, ടെലികോം ടവറുകള്‍, 13 പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങള്‍, അവയുടെ ഇന്‍ഷുറന്‍സും പരിപാലനവും ഉള്‍പ്പെടെ മുമ്പ് തടഞ്ഞുവെച്ചിരുന്ന ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകള്‍ (സെക്ഷന്‍ 17(5)) ലഭ്യമാക്കാനും നടപടികള്‍ പ്രതീക്ഷിക്കാം.ഭക്ഷണസാധനങ്ങള്‍, മരുന്ന്, തുണിത്തരങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങീ 5% ജിഎസ്ടി സ്ലാബിലുള്ള ഉല്‍പ്പന്നങ്ങളില്‍ കെട്ടിക്കിടക്കുന്ന ക്രെഡിറ്റുകള്‍ (Inverted Duty Structure) തിരികെ നല്‍കി വ്യവസായങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കാനും സാധ്യതയുണ്ട്.സപ്ലയര്‍ നികുതി അടച്ചില്ലെങ്കിലും സാധനം വാങ്ങിയ യഥാര്‍ത്ഥ വ്യാപാരിയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റദ്ദാക്കാതെ, തട്ടിപ്പ് നടത്തിയ വ്യാപാരിയില്‍ നിന്ന് മാത്രം നികുതി ഈടാക്കുന്ന രീതിയിലേക്കുള്ള മാറ്റം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.കേസ് നടപടികള്‍ ഒഴിവാക്കലും നികുതി ലളിതവല്‍ക്കരണവുംജിഎസ്ടി നിയമപ്രകാരമുള്ള അറസ്റ്റ് അധികാരങ്ങള്‍ ഒഴിവാക്കാനും, ശിക്ഷാനടപടികളുടെ പരിധി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. പലപ്പോഴും ഈ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നതായി ആരോപണങ്ങള്‍ ശക്തമാണ്. 10,000 രൂപയില്‍ താഴെയുള്ള നികുതി വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസുകള്‍ അയക്കുന്ന നടപടിയും ഉപേക്ഷിച്ചേക്കും. ഇത് നിലവിലുള്ള കേസുകള്‍ക്കും ബാധകമാകും. ഇ-വേ ബില്‍ വ്യവസ്ഥകളും കാലാനുസൃതമായി പരിഷ്‌കരിച്ചേക്കും.ചെറുകിട സംരംഭകര്‍ക്കുള്ള ആശ്വാസങ്ങള്‍5 കോടി രൂപ വരെ വിറ്റുവരവുള്ളതും, അണ്‍രജിസ്റ്റേര്‍ഡ് ഉപഭോക്താക്കള്‍ക്ക് മാത്രം സാധനങ്ങള്‍ വില്‍ക്കുന്നതുമായ ചെറുകിട വ്യാപാരികള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും (നികുതി അടവ് മൂന്നു മാസത്തിലൊരിക്കല്‍). പുതിയ രജിസ്‌ട്രേഷന്‍ നടപടികള്‍ എളുപ്പമാക്കും. ഓട്ടോമേറ്റഡ് വഴി 3 പ്രവൃത്തിദിവസത്തിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകാനാണ് നീക്കം. ട്രേഡ് പേര്, ഡയറക്ടര്‍മാര്‍/ പാര്‍ട്ണര്‍മാര്‍, അഡീഷണല്‍ ബിസിനസ് വിലാസങ്ങള്‍ എന്നിവയിലെ മാറ്റങ്ങള്‍ ഓട്ടോമേറ്റഡ് പ്രോസസിംഗിലേക്ക് മാറ്റും.വിവിധ മേഖലകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഐടി, ഐടിഇഎസ് മേഖലകളില്‍ വിദേശ ബ്രാഞ്ച് ഓഫീസുകളിലേക്ക് നല്‍കുന്ന സേവനങ്ങളെ കയറ്റുമതി ആയി പരിഗണിച്ച് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാക്കും. പ്രത്യേക സാമ്പത്തിക മേഖലകളില്‍ (SEZ) വിദേശ കറന്‍സിയില്‍ നടത്തുന്ന വില്‍പ്പന കയറ്റുമതിയായി കണക്കാക്കും. കയറ്റുമതി തുക ലഭിക്കുന്നത് സംബന്ധിച്ച ജിഎസ്ടി നിയമങ്ങള്‍ റിസര്‍വ് ബാങ്ക് (RBI) നിബന്ധനകള്‍ക്ക് അനുസൃതമായി മാറ്റും.എന്തുകൊണ്ട് സര്‍ക്കാര്‍ ജിഎസ്ടിയില്‍ പൊളിച്ചെഴുത്തിന് ഒരുങ്ങുന്നു ആയിരക്കണക്കിന് കോടി രൂപയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് സിസ്റ്റത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇത് തിരികെ നല്‍കുന്നതിലൂടെ കമ്പനികള്‍ക്ക് കൂടുതല്‍ തുക പുനര്‍നിക്ഷേപങ്ങള്‍ക്കും, വികസനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. ജിഎസ്ടി നടപ്പിലാക്കിയ ആദ്യകാലത്ത് കര്‍ശന നിയന്ത്രണങ്ങളും, പരിശോധനകളും ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കസ്റ്റംസ്, ആര്‍ബിഐ എക്‌സ്‌പോര്‍ട്ട് സിസ്റ്റം തുടങ്ങിയവ ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ തട്ടിപ്പുകള്‍ എളുപ്പത്തില്‍ കണ്ടെത്താം. അതിനാല്‍ നിയന്ത്രണങ്ങള്‍ ലളിതമാക്കാണെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പുതിയ മാറ്റങ്ങളിലൂടെ വ്യാപാരാന്തരീക്ഷം മെച്ചപ്പെടുത്തലാണ് ലക്ഷ്യം. അനാവശ്യ കേസ് നടപടികളും, അഴിമതി സാധ്യതകളും കുറച്ച് ഇന്ത്യയിലെ ബിസിനസ് നടപടികള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ സാധിക്കും. ഒരു പുതിയ സബ്സിഡി പ്രഖ്യാപിക്കാതെ തന്നെ, കുടുങ്ങിക്കിടക്കുന്ന തുക തിരികെ നല്‍കി വ്യവസായങ്ങള്‍ക്ക് പിഎല്‍ഐ (PLI) പദ്ധതിക്ക് തുല്യമായ സാമ്പത്തിക ഉത്തേജനം നല്‍കാന്‍ ഇതിലൂടെ സാധിക്കും. ജിഎസ്ടി മാറ്റങ്ങള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കുംകമ്പനികളുടെ നിര്‍മ്മാണച്ചെലവ് കുറയുന്നതോടെ ഭക്ഷണസാധനങ്ങള്‍, മരുന്നുകള്‍, തുണിത്തരങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ വിലയില്‍ കുറവോ, സ്ഥിരതയോ വരാന്‍ സാധ്യതയുണ്ട്. വ്യവസായ സ്ഥാപനങ്ങളുടെ പക്കല്‍ കൂടുതല്‍ മൂലധനം ലഭ്യമാകുന്നതോടെ അവര്‍ ഉല്‍പ്പാദനം കൂട്ടാം. ഇതിനായി പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് തൊഴിലവസരങ്ങള്‍ കൂട്ടും.ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ക്കും ഈ പരിഷ്‌കരണം വഴിവയ്ക്കും. ഇന്‍ഷുറന്‍സ്, കേറ്ററിംഗ് പോലുള്ള കമ്പനികള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം ലഭിക്കുന്നത് മൂലം ജീവനക്കാര്‍ക്ക് കൂടുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷയും, മറ്റ് അനുകൂല്യങ്ങളും നല്‍കാന്‍ കമ്പനികള്‍ക്ക് കഴിയും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നിലവില്‍ നിര്‍ദ്ദേശങ്ങളും, ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗികമായി ചര്‍ച്ച ചെയ്ത് അംഗീകരിക്കേണ്ടതുമാണ്. പാര്‍ട്ടലുകള്‍ തമ്മിലുള്ള ഡാറ്റാ ലിങ്കിംഗ് വഴി റീഫണ്ടുകള്‍ വേഗത്തിലാകുമെങ്കിലും, ഇന്‍വോയ്‌സ് ഡാറ്റ കൃത്യമായി നല്‍കിയില്ലെങ്കില്‍ ചെറിയ സാങ്കേതിക തടസങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. നോട്ടീസുകളിലും, കേസുകളിലും ആശ്വാസം ലഭിക്കുന്നതും, രജിസ്‌ട്രേഷന്‍ വേഗത്തിലാകുന്നതും ചെറുകിട ബിസിനസുകള്‍ക്ക് വലിയ ആശ്വാസമാകും.


Read News

Back to top button