NEWS
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മന്നാർ കടലിടുക്കിനും തെക്കൻ തമിഴ്നാട് തീരത്തിനും മുകളിലെ ചക്രവാതച്ചുഴി, വടക്കൻ തമിഴ്നാടും വടക്കൻകേരളവും വഴി മദ്ധ്യ കിഴക്കൻ അറബിക്കടൽവരെയുള്ള ന്യൂന മർദ്ദപാത്തി എന്നിവ മഴ സാദ്ധ്യത കൂട്ടുന്നു. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.




