NEWS
‘ചെയ്തതിനൊക്കെ നന്ദി, ഇനി ഞാൻ മരിക്കട്ടെ, ഈ സമ്മർദം താങ്ങാന് വയ്യ’: ലീ എഴുതി, കത്തുകൾ നിർണായകം

തിരുവനന്തപുരം∙ പതിബെൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജർ ലീ സീ ബീനിന്റെ ആത്മഹത്യയിലേക്ക് നയിച്ച അഴിമതി ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയാറെടുക്കുമ്പോൾ നിർണായകമാകുക 2 ആത്മഹത്യക്കുറിപ്പുകൾ. എം.സി റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തിയ കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്പോർട് പ്രോജക്ട്) പദ്ധതി നടത്തിയിരുന്ന പതിബെൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജറായിരുന്നു ലീ സീ ബീൻ. മലേഷ്യയിലെ സുബാങ് റിയ പാർക്കിലെ തടാകത്തിനു സമീപത്തെ ഇരുമ്പു നടപ്പാലത്തിന് കീഴിലാണ് 2006ൽ ലീ സീ ബീൻ ആത്മഹത്യ ചെയ്തത്. രണ്ട് ആത്മഹത്യക്കുറിപ്പുകളാണ് പൊലീസ് കണ്ടെടുത്തത്. പതിയുടെ ഡയറക്ടർ റോസ് ലീക്കാണ് ഒരു കത്ത്. കുടുംബത്തിന് രണ്ടാമത്തെ കത്ത്. കേരളത്തിലെ ഉദ്യോഗസ്ഥരുടെ കടുത്ത അഴിമതിയെക്കുറിച്ച് രണ്ട് കത്തിലും പരാമർശമുണ്ടായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട് പദ്ധതി തടസ്സപ്പെടുത്തുന്നതായി ലീ സഹപ്രവർത്തകരോടും പറഞ്ഞിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറായിരുന്നു അന്ന് പൊതുമരാമത്ത് സെക്രട്ടറി. ഗ്യാനേഷിനെതിരെ സർക്കാർ അന്വേഷണത്തിന് തയാറെടുക്കുന്ന വാർത്ത മനോരമ ഓൺലൈനാണ് പുറത്തുവിട്ടത്.2006ൽ, മലേഷ്യയിലേക്ക് പോകുന്നതിനു തലേദിവസവും ലീ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. കുടിശിക പണം അനുവദിക്കുക, പതി കമ്പനിക്കെതിരായ നടപടി അവസാനിപ്പിക്കുക, നിർമാണം തുടരാൻ പൂർണ പിന്തുണ നൽകുക–ലീ മുന്നോട്ടു വച്ച ഈ മൂന്ന് ആവശ്യങ്ങളും ഉദ്യോഗസ്ഥർ തള്ളി. കുടിശിക പണം അനുവദിക്കാതെ വന്നതോടെ ലീയും കമ്പനിയും പ്രതിസന്ധിയിലായി. തുടർന്നാണ് ലീ ആത്മഹത്യ ചെയ്തത്.
Fashion ⏭️




