NEWS
‘സ്കൂളുകളിൽ അധ്യാപകരില്ല’; വികാരാധീനനായി എഎപി എംഎൽഎ, പിന്നാലെ സസ്പെൻഷൻ

ഛണ്ഡിഗഡ് ∙ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടി പഞ്ചാബിലെ മൗർ മണ്ഡലത്തിൽ നിന്നുള്ള എഎപി എംഎൽഎ സുഖ്‌വീർ സിങ് മൈസർഖാനയെ ആം ആദ്മി പാർട്ടി സസ്‌പെൻഡ് ചെയ്തു. സ്വന്തം മണ്ഡലത്തിലെ സ്കൂളുകളിൽ അധ്യാപകരുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ വികാരാധീനനായി വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് പാർട്ടി നടപടി. സുഖ്‌വീർ സിങ്ങിന്റെ പ്രാഥമിക അംഗത്വം സസ്‌പെൻഡ് ചെയ്തതായി എഎപി പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ, എംഎൽഎയുടെ വിഡിയോയും സസ്‌പെൻഷനും തമ്മിൽ നേരിട്ട് ബന്ധമുള്ളതായി പാർട്ടി പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്കമില്ലായ്മയും മാത്രമാണ് ഔദ്യോഗിക കാരണമായി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്.തന്റെ മണ്ഡലത്തിലെ സർക്കാർ സ്കൂളുകളിൽ ആവശ്യത്തിന് അധ്യാപകരെ നിയമിക്കണമെന്ന് വിഡിയോയിലൂടെ സുഖ്‌വീർ സിങ് ആവശ്യപ്പെട്ടിരുന്നു. അധ്യാപകരില്ലാത്തത് മൂലം വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം വികാരാധീനനായി. ഈ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.
Fashion ⏭️




