AUTO
ടെർമിനേറ്റർ മോഡൽ വിടവാങ്ങൽ: ഫിൻലൻഡിലെ ഫർണസിൽ വിപ്ലവകരമായ പരീക്ഷണവുമായി ബി.എം.ഡബ്ല്യു

അമേരിക്കന്‍ റോബോട്ടിക്‌സ് കമ്പനിയായ ഫിഗര്‍ അവരുടെ പഴയ തലമുറയിലെ ഹ്യൂമനോയിഡ് റോബോട്ടുകളോട് വിട പറഞ്ഞത് തികച്ചും സിനിമാറ്റിക്ക് ശൈലിയില്‍. ഫിഗര്‍ 02 എന്ന റോബോട്ടുകളാണ് ബിഎംഡബ്ല്യു പ്ലാന്റിലെ സേവനത്തിനു ശേഷം വിരമിച്ചത്. ഈ റോബോട്ടുകളെ ഉരുക്കിയ ലോഹം നിറഞ്ഞ വലിയൊരു ഫര്‍ണസിലേക്ക് ഇറക്കിയായിരുന്നു നശിപ്പിച്ചത്. വിഖ്യാത ചിത്രം ടെര്‍മിനേറ്ററിന്റെ ക്ലൈമാക്‌സ് രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഈ രംഗങ്ങളുള്ള വിഡിയോ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഒരു റോബോട്ടിനെ ക്രെയിനില്‍ താഴ്ത്തിയെങ്കില്‍ പിന്നെയുള്ള റോബോട്ടുകള്‍ സ്വന്തമായി ഫര്‍ണസിലേക്ക് ചാടുന്നതാണ് വിഡിയോയില്‍ കാണാനാവുക. ഇതിലൊരു റോബോട്ട് ടെര്‍മിനേറ്റര്‍ 2വിലെ ജനപ്രിയമായ ടി 800 റോബോട്ടിന്റെ വിടവാങ്ങലിനെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ തലകീഴായി ചാടിക്കൊണ്ടാണ് ഉരുകിയ ലോഹത്തിലേക്കു പതിക്കുന്നത്. ടെര്‍മിനേറ്റര്‍ ചിത്രങ്ങളുടെ എല്ലാമെല്ലാമായ അര്‍ണോള്‍ഡ് തന്നെ ബിഎംഡബ്ല്യുവിന്റെ ഈ വ്യത്യസ്ത വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. വെറുമൊരു സിനിമാറ്റിക് ഷോക്ക് വേണ്ടി മാത്രമല്ല ഇങ്ങനെയൊരു വിടവാങ്ങല്‍ ചടങ്ങ് റോബോട്ടുകള്‍ക്കായി ബിഎംഡബ്ല്യു ഒരുക്കിയത്. പുതു തലമുറ എഫ്.03 റോബോട്ടുകള്‍ക്കൊപ്പം പഴയ എഫ്.02 റോബോട്ടുകളെ കൂടി നിലനിര്‍ത്തുന്നത് പലതരത്തിലുള്ള പ്രതിസന്ധികള്‍ക്കും കാരണമാവുമായിരുന്നു. ഓരോ റോബോട്ടുകളേയും അഴിച്ചെടുക്കുന്നത് അടുത്ത തലമുറയിലെ എഫ്04 മോഡലിന്റെ പണിപ്പുരയിലുള്ള എന്‍ജിനീയര്‍മാരുടെ സമയവും അധ്വാനവും പാഴാക്കാനും കാരണമാവും. ഇതിനൊപ്പം റോബോട്ടുകളില്‍ ഉപയോഗിച്ചിരുന്ന അതീവ സുരക്ഷയുള്ള ഇലക്ട്രോണിക്‌സ് ഭാഗങ്ങളും പകര്‍പ്പവകാശമുള്ള ഹാര്‍ഡ്‌വെയറുകളും ചോരാതിരിക്കുകയെന്ന തന്ത്രപ്രധാനമായ ലക്ഷ്യവും ഈ ടെര്‍മിനേറ്റര്‍ മോഡല്‍ നിശിപ്പിക്കലിനു പിന്നിലുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് ബിഎംഡബ്ല്യു ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ജനപ്രിയ ഷോ മിത്ത് ബസ്‌റ്റേഴ്‌സിലെ മുന്‍ അംഗങ്ങളും അര്‍ണോള്‍ഡ് ഷ്വാസ്‌നേഗറും ചേര്‍ന്നായിരുന്നു ടെര്‍മിനേറ്റര്‍ ആശയം മുന്നോട്ടു വച്ചത്. ടെര്‍മിനേറ്റര്‍ 2 സിനിമയെ ഓര്‍മിപ്പിച്ചു കൊണ്ട് ഉരുകിയ ലോഹത്തിലേക്കു വീഴുന്നതിന് തൊട്ടുമുന്‍പ് എഫ്.02 റോബോട്ട് തംസ്അപ്പ് കാണിക്കുന്നതും വിഡിയോയിലുണ്ട്. ഫിന്‍ലന്‍ഡിലെ ചിത്രീകരണത്തിനു മുന്നോടിയായി സാഞ്ചോസെയിലെ ഫിഗര്‍ ആസ്ഥാനത്തുവെച്ച് റോബോട്ടുകളുടെ അവസാനത്തെ ചാട്ടവും പ്രത്യേകമായി പരിശീലിച്ചിരുന്നു. എയര്‍കുഷ്യനുകളിലേക്ക് ചാടിച്ചായിരുന്നു റോബോട്ടുകളുടെ പരിശീലനം. എത്ര എഫ്.02 റോബോട്ടുകളെ ഫിന്‍ലന്‍ഡിലേക്ക് അയച്ചുവെന്നോ എത്രയെണ്ണം ഇനി ബാക്കിയുണ്ടെന്നോ ഫിഗര്‍ വെളിപ്പെടുത്തിയിട്ടില്ല. ഫര്‍ണസില്‍ ഉരുകിയ ലോഹം വരെ ഇവര്‍ അമേരിക്കയിലേക്ക് തിരിച്ചെത്തിച്ചിട്ടുമുണ്ട്. ഇത് ഉപയോഗിച്ച് പ്രത്യേകം സ്മരണികകള്‍ നിര്‍മിക്കാനാണ് കമ്പനിയുടെ ശ്രമം. കംപ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സഹായമില്ലാതെ ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നതും അപൂര്‍വ്വത വര്‍ധിപ്പിക്കുന്നു.
Sports ⏭️




