NEWS
ലക്ഷ്യം പോലെ മാര്‍ഗവും വിശുദ്ധമാകണം: മുഖ്യമന്ത്രി

കൊച്ചി∙ ലോകം മുഴുവന്‍ മഹാത്മാഗാന്ധിയെക്കുറിച്ച് ഇപ്പോഴും പഠിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ലക്ഷ്യം പോലെ തന്നെ മാര്‍ഗവും വിശുദ്ധമായിരിക്കണമെന്ന ആശയത്തില്‍ ഉറച്ചുനിന്നായിരുന്നു ഗാന്ധിജിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡിസിസി സംഘടിപ്പിച്ച സത്യം അഹിംസ് സ്വരാജ്, ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പം സാമൂഹിക നീതിക്കായും ഗാന്ധിജി പോരാടി. ലോകത്തെ മറ്റു സ്വാതന്ത്ര്യസമരങ്ങളില്‍നിന്ന് ഇന്ത്യയുടെ പോരാട്ടത്തെ വ്യത്യസ്തമാക്കുന്നതും ഇതാണെന്ന് അദ്ദേഹം പറഞ്ഞു. ഫെയര്‍ ആന്‍ഡ് ഫ്രീ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ അടിസ്ഥാന തത്വമാണ്. അത് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായ പോരാട്ടമാണ് രാഹുല്‍ ഗാന്ധി നയിക്കുന്നത്. ഈ പോരാട്ടത്തില്‍ എല്ലാ കോണ്‍ഗ്രസുകാരും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജിയും നെഹ്‌റുവും ഫാസിസത്തിനെതിരെ ദീര്‍ഘവീക്ഷണത്തോടെ നിലകൊണ്ടവരാണ്. ഫാസിസത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ചരിത്രം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Fashion ⏭️



