NEWS
വയോജന ദിനത്തിൽ ദമ്പതികൾ മരിച്ച നിലയിൽ

പത്തനംതിട്ട∙ കോന്നിയിൽ ദമ്പതികളെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പോത്തുപാറ സ്വദേശികളായ തങ്കപ്പൻ (65), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ ഏക മകൻ വർഷങ്ങൾക്കു മുൻപ് മരിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ദമ്പതികളെ വിഷം കഴിച്ച നിലയിൽ അയൽവാസികൾ കണ്ടത്. ഉടൻ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
Fashion ⏭️




