SPORTS
ഇഷാന്റെ തൂക്കിയടി ഇന്ത്യയെ രക്ഷിച്ചു, ഓപ്പണിങ്ങിൽ തിളങ്ങി വൈഭവ്, രണ്ടക്കം കടക്കാതെ സഞ്ജു; ശ്രീലങ്കയ്ക്ക് 170 റണ്‍സ് വിജയലക്ഷ്യം

നിസ്സിൻ (ജപ്പാന്‍)∙ ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമി ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 170 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. അർധ സെഞ്ചറി നേടിയ മധ്യനിര താരം ഇഷാൻ കിഷന്റെ ഇന്നിങ്സാണ് ഇന്ത്യയെ മികച്ച സ്കോറിലേക്കെത്തിച്ചത്. 46 പന്തുകൾ നേരിട്ട ഇഷാൻ അഞ്ച് സിക്സുകളും നാല് ഫോറുകളും ബൗണ്ടറി കടത്തി 80 റൺസുമായി പുറത്താകാതെനിന്നു.പിന്നാലെയെത്തിയ ഇഷാൻ കിഷൻ തകർത്തടിത്തുമ്പോഴും ക്യാപ്റ്റൻ ശ്രേയസ് അയ്യർ (13), അക്ഷർ പട്ടേൽ (എട്ട്), തിലക് വർമ (രണ്ട്), ശിവം ദുബെ (മൂന്ന്) എന്നിവർ ചെറിയ സ്കോറുകൾക്കു പുറത്തായത് ഇന്ത്യയ്ക്കു നിരാശയായി. ശ്രീലങ്കയ്ക്കായി തരിന്തു രത്നനായകെയും സഹൻ അരച്ചികെയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. വനുജ സഹൻ, ലസിത് ക്രൂസ്‍പുലെ, നുവാനിദു ഫെർണാണ്ടോ എന്നിവർ ഓരോ വിക്കറ്റുവീതവും വീഴ്ത്തി.
Auto ⏭️




