NEWS

എം കെ മുനീർ സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനാകും, മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം : മുസ്ലിംലീഗ് നേതാവും മുൻമന്ത്രിയുമായ ഡോ.എം.കെ.മൂനീർ സംലസ്ഖാന ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. കാബിനറ്റ് പദവിയോടെയാണ് എം.കെ.മുനീറിന്റെ നിയമനം. നേരത്തെ കോൺഗ്രസ് നേതൃത്വവും കമ്മിഷൻ ചെയർമാൻ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ലീഗിന്റെ ആവശ്യം യു.ഡി.എഫ് അംഗീകരിക്കുകയായിരുന്നു. ഫോ‍ർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Read News ⏭️

Back to top button