NEWS

പുലി ഇറങ്ങിയെന്ന് അഭ്യൂഹം: ആയഞ്ചേരിയിൽ ഡ്രോൺ പറത്തി പരിശോധന


കോഴിക്കോട് ∙ നാദാപുരം കുമ്മങ്കോട് പ്രദേശത്ത് പുലി ഇറങ്ങിയെന്ന അഭ്യൂഹങ്ങൾക്കിടെ ആയഞ്ചേരി ഭാഗങ്ങളിലുംcയുണ്ടെന്ന സംശയം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഇതിനെ തുടർന്ന് ആയഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡിലെ പാലോറക്കുന്നു പ്രദേശത്ത് വിശദമായ ഡ്രോൺ പരിശോധന നടത്തി. ജനപ്രതിനിധികളും നാട്ടുകാരും കുറ്റ്യാടി എംഎൽഎയെ ബന്ധപ്പെട്ട് ആശങ്ക അറിയിച്ചതിനെത്തുടർന്ന്, പാറക്കൽ അബ്ദുല്ല എംഎൽഎ ഇടപെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയത്. രണ്ടര കിലോമീറ്റർ വിസിബിലിറ്റിയുള്ള ഡ്രോൺ ആണ് പരിശോധനയിൽ ഉപയോഗിച്ചത്. പരിശോധനയിൽ പുലിയുടെ സൂചനകളൊന്നും കിട്ടിയില്ല. അയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അസ്യ, തൊടണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രവി കോരപ്പാണ്ടി, വാർഡ് മെമ്പർ, സീനത് ആക്കായി, വനം വകുപ്പ് ഉദ്യോഗസ്ഥർ, ആർആർടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു


Fashion ⏭️

Back to top button