NEWS
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അധിനിവേശം, ഒടുവിൽ ഇറാഖ് വിടാനൊരുങ്ങി അമേരിക്ക; ചാവേർ സ്ഫോടനങ്ങൾക്ക് പദ്ധതി ?

ബാഗ്ദാദ് ∙ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അധിനിവേശത്തിനും യുദ്ധങ്ങൾക്കും ഒടുവിൽ ഇറാഖിലെ തങ്ങളുടെ അവസാനത്തെ സൈനിക താവളങ്ങളിൽ നിന്നും പൂർണമായി പിൻവാങ്ങാൻ ഒരുങ്ങി അമേരിക്ക. സെപ്റ്റംബർ 30 ബുധനാഴ്ചയോടെ യുഎസ് സൈന്യം ഇറാഖ് വിടും. 4,500ലധികം അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ട ഇറാഖ് മണ്ണിൽ നിന്നുള്ള പിന്മാറ്റം ഇറാനും അവരുടെ സഖ്യകക്ഷികളും ചരിത്ര വിജയമായാണ് ആഘോഷിക്കുന്നത്.2024ൽ ജോ ബൈഡൻ പ്രസിഡന്റായിരുന്ന കാലത്താണ് സൈന്യത്തെ പിൻവലിക്കാനുള്ള കരാർ ഒപ്പിട്ടത്. ഇറാനുമായി അമേരിക്ക യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും, ഡോണൾഡ് ട്രംപ് ഭരണകൂടം പിന്മാറ്റ കരാറുമായി മുന്നോട്ടു പോവുകയായിരുന്നു. ഇതോടെ ഇറാഖിൽ ഇറാന്റെ സ്വാധീനം പൂർണ ശക്തിയോടെ വർധിക്കുമെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭീകര സംഘടനകൾ വീണ്ടും ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ.അമേരിക്കൻ സൈന്യം നാടുവിടുന്ന ബുധനാഴ്ച രാജ്യത്ത് വലിയ രീതിയിലുള്ള ചാവേർ സ്ഫോടനങ്ങൾ നടത്താൻ ഐഎസ് സെല്ലുകൾ പദ്ധതിയിട്ടിരുന്നതായി ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. തങ്ങൾ ഇപ്പോഴും ശക്തരാണെന്ന് കാണിക്കാനാണ് ഭീകരർ ശ്രമിക്കുന്നതെന്ന് കിർകുക്കിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനായ കേണൽ ഖാലിദ് അൽ ബയാതി പറഞ്ഞു.
Fashion ⏭️




