NEWS

പിച്ചള നെയിം ബോർഡുകൾ കണ്ടാൽ അടിച്ചുമാറ്റുന്ന കള്ളൻ; മോഷണം നടന്നത് 20 വീടുകളിൽ, ഒരു ബോർഡിന് 5000 രൂപ വില


ആലങ്ങാട് ∙ ആലങ്ങാട് മേഖലയിൽ വീണ്ടും മോഷ്ടാക്കളുടെ ശല്യം. വീടുകളുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പിച്ചളയിൽ തീർത്ത നെയിം ബോർഡുകൾ വ്യാപകമായി മോഷണം പോയി. ഏകദേശം 3000 രൂപ മുതൽ 5000 രൂപയോളം വിലമതിക്കുന്ന പിച്ചള ബോർഡുകളാണ് ആലങ്ങാട് മേഖലയിലെ ഇരുപതോളം വീടുകളിൽ നിന്നു കഴിഞ്ഞദിവസം രാത്രി മോഷണം പോയിരിക്കുന്നത്. മാസങ്ങൾക്കു മുൻപു കോട്ടപ്പുറം, കരുമാലൂർ, കടുങ്ങല്ലൂർ മേഖലയിൽ നിന്നും പിച്ചളയിൽ തീർത്ത നെയിം ബോർഡുകൾ മോഷണം പോയിരുന്നു.കഴിഞ്ഞദിവസം കാരുചിറയിലും ഷാപ്പുപടിയിലും വാട്ടർ മീറ്ററുകൾ മോഷണം പോയിരുന്നു. കൂടാതെ രണ്ടാഴ്ച മുൻപു കാരുകുന്ന് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിപ്പൊളിച്ചിരുന്നു. രണ്ടു മാസം മുൻപു കുന്നേൽ, തടിക്കക്കടവ്, കരിങ്ങാംതുരുത്ത് ഭാഗത്തെ വീടുകളിൽ ആയുധങ്ങളുമായി അജ്ഞാത സംഘം എത്തിയിരുന്നു. ഇതിനു പിന്നാലെയാണു വീണ്ടും മോഷ്ടാക്കൾ എത്തിയിരിക്കുന്നത്.


Fashion ⏭️

Back to top button