NEWS
ലോഡുമായി വന്നപ്പോൾ തിരുവോണം ബംപർ അടിച്ചു; എവിടെത്തിരിഞ്ഞാലും എഐ ഭാഗ്യശാലികൾ!

കണ്ണൂർ ∙ തിരുവോണ ബംപർ ലോട്ടറിയിൽ ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിച്ച ഭാഗ്യശാലിയെത്തേടി നാട് നെട്ടോട്ടമോടുമ്പോൾ ഊഹാപോഹങ്ങൾക്കും കഥകൾക്കും എഐ ചിത്രങ്ങൾക്കും പഞ്ഞമില്ല. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റും പിടിച്ചുനിൽക്കുന്ന ഒട്ടേറെ ‘എഐ മനുഷ്യരാണ്’ സമൂഹമാധ്യമങ്ങളിലെങ്ങും. കനറാ ബാങ്കിന്റെ വട്ടോളി ശാഖയിൽ മാനേജർ പ്രവീൺ വട്ടോളിയെ ടിക്കറ്റ് ഏൽപിച്ച കഥയുമുണ്ട് കൂട്ടത്തിൽ! കണ്ണൂർ മൊകേരി സ്വദേശിയായ മനുവിനാണു ലോട്ടറി അടിച്ചതെന്നും മട്ടന്നൂർ വഴി ലോഡുമായി വന്ന യാത്രയ്ക്കിടയിലാണ് ടിക്കറ്റ് എടുത്തതെന്നുമൊക്കെയാണു കഥ. അതേസമയം, യഥാർഥ ഭാഗ്യശാലി ഇതുവരെയും പുറത്തുവന്നിട്ടില്ല.തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ പി.വി.വത്സരാജിന്റെ തമ്പുരാൻ ലോട്ടറി ഏജൻസിയിൽനിന്ന് സബ് ഏജന്റായ മുയ്യം വടക്കാഞ്ചേരിയിലെ എം.വി.സുജിത്ത് വാങ്ങി വിറ്റ 30 ടിക്കറ്റുകളിലൊന്നിനാണ് ഒന്നാം സമ്മാനം. നിലവിൽ ഏജന്റിനെത്തേടി ഇതുവരെ ആരും എത്തിയിട്ടില്ല. നാട്ടിൽത്തന്നെയുള്ളവർക്കാണ് ഭൂരിഭാഗം ടിക്കറ്റുകളും വിറ്റത്. അതുകൊണ്ട്, ഭാഗ്യശാലി ഇവിടെത്തന്നെയുണ്ടാകുമെന്നാണ് ഏജന്റിന്റെ പ്രതീക്ഷ.
Fashion ⏭️




